Add a review
You must be logged in to post a review.
₹450.00 ₹360.00 20% off
In stock
പ്രാചീന ഭാരതത്തിലെ ഭക്തകവികളില്‍ സമുന്നതനായ ഗോസ്വാമി തുളസീദാസ് രചിച്ച രാമചരിതമാനസം എന്ന തുളസീദാസരാമായണത്തിന്റെ പ്രശസ്തമായ മലയാള കാവ്യ പരിഭാഷ.
തുളസീദാസന്റെ ശ്രദ്ധ അലൗകികമായിരുന്നു. അത് ഭാരതീയ
ജനതയ്ക്ക് രാമായണം എന്ന ഗ്രന്ഥരത്നം സമ്മാനിച്ചു.
ഞാനിതിനെ ഭക്തിമാര്ഗഗ്രന്ഥങ്ങളില് അത്യുത്തമമായി കരുതി ആരാധിക്കുന്നു. -മഹാത്മാഗാന്ധി
തുളസീദാസരാമായണത്തിന്റെ ഒരു വലിയ വൈശിഷ്ട്യം,
ഗാര്‍ഹിക ബന്ധങ്ങളുടെ രമണീയമായ ആവിഷ്ക്കരണമാണ്.
ഇതൊരു ധര്‍മശാസ്ത്രവും ലക്ഷണയുക്തമായ
മഹാകാവ്യവുമാകുന്നു.-രവീന്ദ്രനാഥ ടാഗോര്‍
ഭാരതത്തിലെ പ്രാചീന കവിസാര്വഭൗമന്മാരില് ഒരു ഉന്നതസ്ഥാനം ഭക്തകവിചക്രവര്ത്തിയായ ഗോസ്വാമി തുളസീദാസിനുണ്ട്. ഹിന്ദിഭാഷയിലെയും സാഹിത്യത്തിലെയും കെടാവിളക്കാണ് ആ കവിയുടെ ഭരാമചരിതമാനസ്', പ്രചാരണത്തെ സംബന്ധിച്ചിടത്തോളം വാല്മീകിരാമായണത്തേക്കാള് മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഈ ഗ്രന്ഥമാണ്. മഹാകവി തുളസീദാസ് വിക്രമസംവത്സരം 1589ല്‍ ഭബന്ദാം' ജില്ലയില്‍ രാജാപുരം ഗ്രാമത്തില്‍ ഒരു ദരിദ്രബ്രാഹ്മണകുടുംബത്തില്‍ ജാതനായി എന്ന് വിശ്വസിക്കപ്പെടുന്നു. വിശദമായ മറ്റു ചരിത്രരേഖകളൊന്നും നമുക്കില്ല. ചെറുപ്പകാലത്തു സിദ്ധിച്ച ജ്ഞാനവും ജീവിതക്ലേശങ്ങളും തുടര്‍ന്നുണ്ടായ വിരക്തിയും ആ കവിയുടെ ഭക്തിയെ അചഞ്ചലവും സുസ്ഥിരവുമാക്കി. സീതാരാമന്മാരുടെ നിസ്തുലോപാസകനും താരകമഹാമന്ത്രമായ രാമനാമത്തില്‍ അതീവതല്പരനുമായി ലോകം മുഴുവന്‍ ശ്രീരാമമയമായി കണ്ടു സന്തുഷ്ടനായി ആ കവി രാമായണകഥ ജനകീയഭാഷയില്‍ രചിച്ചു. വര്ണ്യവസ്തുവിലാണ് കവി സര്‍വശ്രദ്ധയും കേന്ദ്രീകരിച്ചത്. രാമന്റെ പ്രഭാവം, രാമന്റെ ഗുണങ്ങള്‍ മുതലായവയാണു വായനക്കാരുടെ മുമ്പില്‍ നിവേദിക്കുന്നത്. നിരവധി ജനങ്ങളെ സംസാരാര്ണവത്തില്നിന്നു കരകയറ്റാന്‍ രാമചരിതമാനസംവഴി ആ മഹാകവിക്കു കഴിഞ്ഞിട്ടുണ്ട്. തന്റെ കൃതി പാരായണം ചെയ്യാനല്ല, ഗാനംചെയ്യാനാണ് കവി ഉപദേശിക്കുന്നതും. തുളസീദാസവിരചിതങ്ങളെന്നറിയപ്പെടുന്ന കൃതികളില്‍ ദോഹാവലി, വിനയപത്രിക, ഗീതാരാമായണം, വൈരാഗ്യസന്ദീപിനി, കവിതാരാമായണം, രാമസത്സയി, പാര്‍വതീമംഗല എന്നിവയെല്ലാം പെടുന്നു. എങ്കിലും രാമചരിതമാനസം എന്ന വിശിഷ്ട ഗ്രന്ഥം മാത്രം മതി ആ മഹാകവിയുടെ സ്മരണ ജനഹൃദയങ്ങളില്‍നിന്നു മായാതിരിക്കാന്‍.
You must be logged in to post a review.
Reviews
There are no reviews yet.