രജപുത്താന
₹290.00 ₹246.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹290.00 ₹246.00
15% off
In stock
താഴെനിന്ന് ചുറ്റിക്കയറി വരുന്ന വഴികളിലൂടെ കുതിരയോടിച്ചുവന്ന ഒരു യുവാവ് ഇവിടെ ഏകാന്തതയുടെ സാന്ത്വനമറിഞ്ഞിരിക്കണം. പ്രകൃതിയുടെ നനുത്ത പച്ചവിരലുകളില്‍ തൊട്ട് ഖയാലുകളും
തുമ്രികളും രചിച്ചിരിക്കണം. ചിത്തോറിന്റെ വിദൂരതയിലേക്ക്
കണ്ണോടിച്ച് ബാല്യത്തിന്റെ നിഷ്‌കളങ്കതയിലേക്ക് വീണ്ടും ഒരു
തിരിച്ചുപോക്ക് നടത്തിയിരിക്കണം. ഒരു സഞ്ചാരി, നൂറ്റാണ്ടിനുമുമ്പേ മറഞ്ഞുപോയ സജ്ജന്‍സിങ് എന്ന കലാകാരന്റെ കവിഹൃദയം
തൊട്ടറിയുന്നത് ഈ മലമുകളിലെത്തുമ്പോഴാണ്.
കോട്ടകൊത്തളങ്ങളിലെ കാഴ്ചകള്‍ക്കപ്പുറത്ത് അതിനുള്ളില്‍
ജീവിച്ചവരുടെ മാനസികസഞ്ചാരത്തെ അകക്കണ്ണിലൂടെ
നോക്കിക്കാണാനുള്ള ശ്രമം ഈ കൃതിയെ ജീവസ്സുറ്റതാക്കുന്നു.
വര്‍ണ്ണാഭമായ കെട്ടുകാഴ്ചകളെക്കാള്‍ ഉള്‍ക്കണ്ണിലെ നോട്ടത്തിന്
തെളിമയേറുന്നു. വിസ്മൃതിയിലാണ്ടുപോയ രജപുത്രസാമ്രാജ്യത്തിലെ ഇടനാഴിയിലൂടെയും അന്തഃപുരത്തിലൂടെയും നഗരവീഥികളിലൂടെയും വായനക്കാരനെ രജപുത്താന ഒപ്പം കൂട്ടുന്നു.
കോട്ടകളും കൊട്ടാരങ്ങളുമുറങ്ങുന്ന രാജസ്ഥാനെ
തൊട്ടറിയുന്ന യാത്രാവിവരണം