രാജാ റാംമോഹൻ റോയ്
₹115.00 ₹103.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹115.00 ₹103.00
10% off
Out of stock
എൻ.ഇ. ബാലറാം
ആധുനികഭാരതത്തിലെ നവോത്ഥാനത്തിന്റെ പിതാവായിരുന്നു രാജാ റാംമോഹൻ റോയ്. ഇന്ത്യയുടെ ഉന്നതിക്കും പുനരുദ്ധാരണത്തിനുമാണ് അദ്ദേഹം നിലകൊണ്ടത്. സ്വരാജ്യത്തെ സംസ്കാരത്തിന്റെ പാരമ്യത്തിലെത്തിക്കാനുതകുന്ന നവീനങ്ങളായ ആശയങ്ങളും ആദർശങ്ങളും അദ്ദേഹം അവതരിപ്പിച്ചു. സാമൂഹികവും മതപരവും ഭരണപരവും സാമ്പത്തികവുമായ പരിവർത്തനങ്ങൾക്കുവേണ്ടി അദ്ദേഹം അനവരതം പ്രവർത്തിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ ഭാരതീയമനസ്സിലും ചിന്തയിലും ഏറ്റവും സ്വാധീനം നേടിയ ശക്തിയായിരുന്നു റാംമോഹൻ റോയ്. റോയിയെ സ്വാധീനിച്ച ഒരു വലിയ വിശ്വസംഭവമായിരുന്നു ഫ്രഞ്ചുവിപ്ലവം. ഇതുപോലൊരു കൃതി രചിക്കാൻ സാമൂഹിക രാഷ്ട്രീയ സാഹിത്യമണ്ഡലങ്ങളിൽ ഒരുപോലെ പരിചയസമ്പന്നനായ ശ്രീ. എൻ.ഇ.ബാലറാമിനെപ്പോലെ പ്രാമാണികനായി മറ്റാരുണ്ട്? സമഗ്രതകൊണ്ടും ആഴം കൊണ്ടും പ്രതിപാദനസാരള്യം കൊണ്ടും മലയാളത്തിലുള്ള മഹജ്ജീവിത പഠനങ്ങളിൽ ഒരുന്നതസ്ഥാനം ഈ ഗ്രന്ഥത്തിന് എന്നുമുണ്ടായിരിക്കും.