Description
മോഹൻലാൽ എങ്ങനെ ഒരു മഹാനടനായി എന്നതിനു സൂചനകൾ ആവുവോളം ഈ യാത്രാവിവരണത്തിൽനിന്നു കിട്ടും. സ്ഥലങ്ങളെക്കാൾ ആളുകളെയാണ് അദ്ദേഹം ശ്രദ്ധിച്ചത്. മൂന്നാറിൽ കൂടെ വന്നാൽ ഭക്ഷണം കിട്ടുമെന്നു കരുതുന്ന കുട്ടികൾ, കാശിയിൽ ശ്മശാനഘാട്ടിൽ ടി.വി. കാമറയുമായി നില്ക്കുന്ന വിദേശിസംഘം, ലഡാക്കിലെ യാത്രയ്ക്കിടയിൽ വണ്ടി നിർത്തി കണ്ട വൃദ്ധ… യാതക്കാരനു വേണ്ട ഏറ്റവും വലിയ ഗുണങ്ങൾ, ജിജ്ഞാസയും ഒത്സക്യവും, ഈ സഞ്ചാരിക്ക് ധാരാളമായി ഉണ്ട്.
– എൻ.എസ്. മാധവൻ
ലോകത്തിന്റെ വിശാലതകളെയും വ്യത്യസ്തതകളെയും വിസ്മയങ്ങളെയും ഒരു മഹാനടന്റെ കണ്ണിലുടെ കാണിച്ചു തരുന്ന യാത്രാപുസ്തകം.







