Description
പുസ്തകങ്ങളെ സ്നേഹിതരായി കരുതുന്ന ഒരു വായനക്കാരന്റ സാഹിത്യലോകത്തിലൂടെയുള്ള നിരന്തരസഞ്ചാരത്തിന്റെ പ്രതിഫലനമാണ് ഈ ഗ്രന്ഥം. ലോകസാഹിത്യത്തിലെയും മലയാളസാഹിത്യത്തിലെയും ശ്രദ്ധേയരായ എഴുത്തുകാരുടെ കൃതികള്‍ വായനയ്ക്കും പുനര്‍വായനയ്ക്കും വിധേയമാകുമ്പോള്‍ എന്‍.ശശിധരന്റെ ലേഖനങ്ങള്‍ ആസ്വാദനത്തിനും വിമര്‍ശനത്തിനുമപ്പുറം കൂടുതല്‍ ജീവസ്സുറ്റതാകുന്നു.
”എഴുത്തുകാര്‍ പല കാലങ്ങളിലായി എന്റെ അസ്തിത്വത്തെ സജീവവും സാര്ഥകവുമാക്കിയിട്ടുണ്ട്. പലപ്പോഴും എന്റെ വ്യക്തിപരമായ അനുഭവമെന്ന നിലയിലെങ്കിലും പുസ്തകങ്ങള്‍ എനിക്ക് ജീവിതത്തെക്കാള്‍ വലിയ സര്‍വകലാശാലയാണ്” എന്ന് വിശ്വസിക്കുന്ന എന്‍ .ശശിധരന്റെ ഈ ലേഖനങ്ങള്‍ ഹൃദ്യമായ ഒരു വായനാനുഭവമാണ്.
രണ്ടാം പതിപ്പ്.







Reviews
There are no reviews yet.