പ്രേതഭൂമി
₹80.00 ₹72.00
10% off
In stock
എസ്.കെ. പൊറ്റെക്കാട്ട്
അനുഭവങ്ങളുടെ പച്ചപ്പുകളെ തൊടുന്ന എസ്.കെ.യുടെ അഞ്ച് പ്രശസ്ത കഥകള്‍.
”അവിടവിടെ ചുളിവുകള്‍ വീണ്, വേനലിന്റെ വെള്ളവിരിപ്പുപോലെ കിടക്കുന്ന യമുനാതീരത്തിലൂടെ, ഒരു സായാഹ്നത്തില്‍ ഞാനങ്ങനെ നടക്കുകയായരുന്നു. ഗ്രാമീണശാന്തിയില്‍ ഇഴയുന്ന അവ്യക്തചിന്തകളുമായി ലക്ഷ്യമില്ലാതെ, സ്ഥലനിര്‍ണ്ണയമില്ലാതെ ഞാനങ്ങനെ നീങ്ങിക്കൊണ്ടിരുന്നു.” കഥാഭൂമികയിലേക്ക് യാത്രാനുഭവങ്ങളെക്കൊണ്ടുവന്ന് എസ്.കെ. ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ വായനയുടെ നവസംവേദനത്തില്‍ വായനക്കാരെത്തുന്നു.
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.