₹170.00 ₹153.00
10% off
Out of stock
ഖലീല്‍ ജിബ്രാന്‍
വിവര്‍ത്തനം: ഷൗക്കത്ത്
ഉള്ളിലുണരുന്ന ചോദ്യങ്ങള്‍ക്ക് പ്രവാചകനിലൂടെ ജിബ്രാന്‍ ഉത്തരം പറയുമ്പോള്‍ നാം അറിയാതെ ശരിയാണല്ലോ എന്ന് പറഞ്ഞുപോകും. അത്രമാത്രം നമ്മുടെ ഹൃദയസ്പന്ദനങ്ങളോട് ചേര്‍ന്നിരുന്നാണ് ജിബ്രാന്‍ സംസാരിക്കുന്നത്. ഓരോ വായനയും ഓരോ ധ്യാനം പോലെ നമ്മെ ശുദ്ധീകരിക്കുന്ന അനുഭവം. ചിന്തയുടെയും കവിതയുടെയും നിറനിലാവില്‍ വിരിഞ്ഞ ഹൃദയകമലം. പ്രവാചകന്‍ വായിക്കുകയെന്നാല്‍ ജീവിതത്തെ വായിക്കലാണ്. അവരവരെ വായിക്കലാണ്. നാം പറയാന്‍ വെമ്പിയത് മറ്റൊരാള്‍ പറഞ്ഞു കേള്‍ക്കുമ്പോഴുള്ള ഒരു കുളിരുണ്ടല്ലോ! അതാണ് പ്രവാചകന്‍ നമുക്ക് പകരുന്നത്.
ഖലീല്‍ ജിബ്രാന്‍ എന്ന അനുഗ്രഹീത ഹൃദയത്തില്‍നിന്ന് പെയ്തിറങ്ങിയ നാദത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാഞ്ജലിയാണ് ഈ വിവര്‍ത്തനം.