Add a review
You must be logged in to post a review.
₹80.00 ₹64.00 20% off
In stock
ഇന്ന് ഞാന്‍ സ്നേഹിക്കുന്ന പുരുഷനോടൊത്ത് ഒന്നായിരിക്കുകയാണ്. ലോകാരംഭത്തിനു മുന്‍പേ
ദൈവകരങ്ങളിലെ ഒരൊറ്റ പ്രകാശസ്രോതസ്സില്‍നിന്നും ഉതിര്ന്നവരാണ് ഞാനും അയാളും. എന്റെ ആഹ്ലാദത്തെ എന്നില്‍നിന്ന് എടുക്കാന്‍ കഴിയുന്ന ഒരു ശക്തിയും സൂര്യനുകീഴിലില്ല. എന്തെന്നാല്‍, സ്വര്‍ഗത്താല്‍ സംരക്ഷിക്കപ്പെടുകയും സ്നേഹത്താല്‍ പ്രസരിക്കപ്പെടുകയും അവബോധത്താല്‍ ഉള്‍ക്കൊള്ളുകയും ചെയ്ത രണ്ട് ആശ്ലേഷിക്കപ്പെട്ട ചൈതന്യങ്ങളില്നിന്നാണ് അത്് പുറത്തുവരുന്നത്.
‘ഭൗതികലോകത്തിന് അര്‍ഥവും അന്തസ്സും നല്കുന്ന കലാപോന്മുഖമായ ഒരു ആധ്യാത്മികതയായിരുന്നു ജിബ്രാന് അന്വേഷിച്ചത്… കവിത നാവിന്റെ മാത്രമല്ല, ഹൃദയത്തിന്റെ ആവിഷ്കാരമാണെന്നു വിശ്വസിച്ച അദ്ദേഹം തേടിയത് ഹൃദയത്തിന്റേതായ ഒരു മതമായിരുന്നു. മരവിച്ചുപോയ ആചാരങ്ങള്‍ക്കെതിരെ വ്യക്തിയുടെ ആഭ്യന്തരസ്വാച്ഛന്ദ്യം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു… ഖലീല്‍ ജിബ്രാന്റെ കലാപവും കരുണയും നിറഞ്ഞ ആത്മീയതയിലേക്കൊരു കിളിവാതിലാണ് പ്രതിഷേധിക്കുന്ന ആത്മാവുകള്‍ എന്ന ഈ കഥാസമാഹാരം. ഭക്തി-സൂഫി പാരമ്പര്യത്തിലൂടെ നാം അനുഭവിച്ചറിഞ്ഞ കലാപോന്മുഖമായ ആധ്യാത്മികത ഇവിടെ അറേബ്യയുടെ സുഗന്ധം നിറഞ്ഞ വാക്കുകളില്‍ പുനരവതരിപ്പിക്കുന്നു’. സച്ചിദാനന്ദന്
You must be logged in to post a review.
Reviews
There are no reviews yet.