പ്രണയപാചകം
₹190.00 ₹152.00 20% off
In stock
ലെനയുടെ വിരസമായ ജീവിതത്തിലേക്ക് അതിഥിയായി വന്നെത്തുന്ന സിനിമാതാരം ശൂലപാണി അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. സ്വസ്ഥമായ ദാമ്പത്യത്തിന്റെ ചേരുവ ഭര്‍ത്താവിനെ സ്‌നേഹിക്കാതിരിക്കുകയാണെന്നു വിശ്വസിച്ചിരുന്ന ലെനയുടെ ജീവിതത്തില്‍ പുതിയ രൂചിക്കൂട്ടുകള്‍ പിറക്കുന്നു. പ്രണയം അവള്‍ക്കൊരുക്കിയ വിരുന്നിലെ ഓരോ വിഭവവും അവളെ ഉന്മാദിനിയാക്കുന്നു. പാചകത്തിലും ജീവിതത്തിലും തന്റെ മാതൃകയായ ഗോമതിയുടെ വാക്കുകളിലൂടെയും അവരൊരുക്കുന്ന പുതിയ വിഭവങ്ങളിലൂടെയും ലെന തന്റെ പുതിയ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു. അവള്‍ക്കു ചുറ്റും വന്യമായ കാടും പ്രണയവും നൃത്തംവെക്കുന്നു.
ഓരോ രുചിക്കൂട്ടും ഓരോ ധ്യാനമാണ്. കഴിക്കുന്നവന്റെ ഹൃദയത്തിലേക്കുള്ള കവാടം തുറക്കുന്ന കൊച്ചുകൊച്ചു ധ്യാനങ്ങള്‍.
പ്രണയത്തിന്റെ വ്യത്യസ്ത രുചികള്‍ അനുഭവിപ്പിക്കുന്ന നോവല്‍.
പരിഭാഷ
സ്മിത മീനാക്ഷി