പ്രാണതത്ത്വം
₹100.00 ₹90.00
10% off
Out of stock
സുര്യനില്‍നിന്നും അനന്തകോടി നക്ഷത്രങ്ങളില്‍നിന്നും ബാഹ്യാകാശത്ത് മറ്റു
സ്രോതസ്സുകളില്‍നിന്നും എത്തിച്ചേരുന്ന ചൈതന്യം കേന്ദ്രനാഡീവ്യൂഹത്തിലും അതുവഴി ശാരീരിക മാനസിക ധര്‍മങ്ങളിലും ചെലുത്തുന്ന സ്വാധീനമെന്ത്? ജീവികള്‍ക്ക് പ്രാണനായി ലഭിക്കുന്ന ഈ ചൈതന്യത്തിന്റെ നിശബ്ദഭാവങ്ങളന്വേഷി ക്കുന്ന കൃതി. അതീവ ഗുഢമായ പാണതത്ത്വത്തിന്റെ ചുരുള്‍ നിവരുമ്പോള്‍ നാം വായിച്ചെടുക്കുന്നത് രോഗത്തെ അതിജീവിക്കാനുള്ള ശക്തിതന്നെയാണ്. ദീര്‍ഘകാലത്തെ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ആകെത്തുകയാണ് ജി. മോഹന്‍ദാസിന്റെ ഈ കൃതി.
തിരുവനന്തപുരം ജില്ലയില്‍ വക്കത്ത് ജനിച്ച ജി. മോഹന്‍ദാസ് 1997ല്‍ ശ്രീ ശിവയില്‍നിന്ന് യോഗവിദ്യയുടെ പ്രാഥമികപാഠങ്ങള്‍ ഗ്രഹിച്ചു. അതിനുശേഷം പ്രശസ്ത ഭിഷഗ്വരനും യോഗിയുമായിരുന്ന ബ്രഹ്മശ്രീ ശിവജ്യോതി ധര്‍മാനന്ദ സ്വാമിക ളുടെ കീഴില്‍ കുണ്ഡലിനീ യോഗം ശാസ്ത്രീയമായി അഭ്യസിച്ചു. തിരുവനന്തപുരത്ത് പൂന്തുറയില്‍ മഹാതപസ്സില്‍ ഇരിക്കുന്ന തക്കലഭഗവാന്‍ എന്ന മഹാസിദ്ധന്റെ കടാക്ഷം കൊണ്ട് യോഗ-ജ്ഞാനപന്ഥാവില്‍ എടുത്തുപറയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന ചില പ്രത്യേക അസുഖങ്ങളുടെ ചികിത്സയില്‍ യോഗ, ധ്യാനം എന്നിവ ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സാരീതികളോടൊപ്പം ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തെപ്പറ്റി ഗവേഷണം നടത്തുന്നു. യോഗിക് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച് സയന്റിഫിക് മെഡിറ്റേഷന്‍ സൊസൈറ്റി എന്നിവ വഴി, യോഗവിദ്യയുടെ സാര്‍വജനീനമായ ഉപയുക്തത ശാസ് ത്രീയമായി തെളിയിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളി ലാണ് മോഹന്‍ദാസിപ്പോള്‍.







