Add a review
You must be logged in to post a review.
₹270.00 ₹243.00 10% off
In stock
പ്രഗല്ഭനായ ന്യൂറോസർജൻ എന്ന നിലയിലേക്ക് വളർന്നുകൊണ്ടിരിക്കവേ അതീവഗുരുതരമായ ശ്വാസകോശാർബുദം ബാധിച്ച് രോഗശയ്യയിലായിട്ടും രോഗത്തെയും മരണത്തെയും വെല്ലു വിളിച്ച്‚ ജീവിതം തിരികെപ്പിടിക്കാൻ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ ഹൃദയസ്പർശിയായ ജീവിതാ നുഭവമാണ് ഈ പുസ്തകം. മരണത്തെ മുന്നിൽക്കണ്ടപ്പോഴും തികച്ചും ശാന്തചിത്തനായി സംയമനത്തോടെ, മനസ്സാന്നിദ്ധ്യത്തോടെ‚ അതിനെ നേരിടുകയും ഒരു ഘട്ടത്തിൽ അതിനെ മറികടന്നു ജീവിതത്തിൽ തിരികെവരികയും ഓപ്പറേഷൻ തിയേറ്ററിൽ വീണ്ടും സജീവമാകുകയും ചെയ്ത ഗ്രന്ഥകാരൻ. രോഗാവസ്ഥകൾ മനുഷ്യരിൽ സൃഷ്ടിക്കുന്ന അത്യന്തം സംഘർഷഭരിതമായ വൈകാരികാവസ്ഥകളെപ്പറ്റിയും ഡോക്ടർ-രോഗി ബന്ധത്തെപ്പറ്റിയും രോഗി തന്റെ രോഗാവസ്ഥയെ സ്വീകരിക്കേണ്ടുന്ന രീതിയെപ്പറ്റിയും ഒരേ സമയം ഡോക്ടറും രോഗിയുമായ പോൾ കലാനിധി രേഖപ്പെടുത്തുന്നു. ജീവന്റെയും മരണത്തിന്റെയും അർത്ഥതലങ്ങളെ തേടുന്ന, ജീവിതത്തെ അതിന്റെ കയ്പേറിയ അനുഭവങ്ങൾക്കും അനിശ്ചിതാവസ്ഥകൾക്കും മുമ്പിൽ പതറാതെ നയിക്കാൻ പര്യാപ്തമാക്കുന്ന ചിന്തകൾ പങ്കുവച്ചുകൊണ്ട്, ജീവിതത്തെ ജീവിക്കാൻ തക്കവണ്ണം മൂല്യവത്താക്കുന്നതെന്തെന്നു മനസ്സിലാക്കിത്തരുന്ന ചില അനുഭവങ്ങളും ദർശനങ്ങളുമാണ് പോൾ കലാനിധി മുന്നോട്ടുവയ്ക്കുന്നത്. ഈ പുസ്തക ത്തിന്റെ രചന പുരോഗമിക്കവേ അദ്ദേഹം മരണമടഞ്ഞുവെങ്കിലും നമുക്കേവർക്കും വഴികാട്ടിയായി നിൽക്കുന്നു അദ്ദേഹത്തിന്റെ വാക്കുകളും അനുഭവങ്ങളും.
വിവർത്തനം : രാധാകൃഷ്ണൻ തൊടുപുഴ
രോഗബാധിതരായ സാമാന്യജനങ്ങൾക്കു രോഗാവസ്ഥയെ മനഃസ്ഥര്യത്തോടെ നേരിടാനുള്ള ആത്മവിശ്വാസം പകരുന്ന അസാധാരണമായ അനുഭവക്കുറിപ്പുകൾ. ലോകമെങ്ങും വായനയിൽ തരംഗങ്ങൾ സൃഷ്ടിച്ച കൃതി.
You must be logged in to post a review.
Reviews
There are no reviews yet.