പ്രകൃതി നിയമം
₹200.00 ₹170.00
15% off
In stock
പ്രകൃതിയുടെ ഏതോ ക്രൂരനിയമത്താല്‍, ഒരു പതിറ്റാണ്ടിന്റെ
പീഡകളും ഉത്കണ്ഠകളും മാനസസംഘര്‍ഷങ്ങളും
ഒത്തുചേര്‍ന്ന് ഒരു കഠിനരോഗത്തിന്റെ രൂപത്തില്‍ തന്റെ
ജീവിതത്തെ ദുര്‍വ്വഹമാക്കുമ്പോഴും, അതില്‍ തളരാതെ,
പിന്മാറാതെ ശരീരത്തെ മാത്രം രോഗത്തിനു വിട്ടുകൊടുത്തു
കൊണ്ട് തന്റെ കാലത്തിനെ ഒരു ശസ്ത്രക്രിയയിലൂടെയെന്നവണ്ണം
പരിശോധിക്കുന്ന ദൗത്യം സി.ആര്‍. പരമേശ്വരന്‍ ഈ കൃതിയില്‍
നിര്‍വ്വഹിക്കുന്നു. പ്രകൃതിനിയമം ഒരു മനസ്സിന്റെ ഉണര്‍ച്ചയാണ്;
ഒരു കാലത്തിന്റെ സ്മാരകവുമാണ്.
-കെ.സി. നാരായണന്‍
മലയാള നോവല്‍ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ
പ്രകൃതിനിയമം. തീക്ഷ്ണമായ ഒരു രാഷ്ട്രീയകാലത്തിന്റെ
ദുരിതപൂര്‍ണ്ണമായ സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ഈ
നോവലിന് സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമായ
പ്രസക്തിയുണ്ട്.
പ്രകൃതിനിയമത്തിന്റെ മാതൃഭൂമി പതിപ്പ്
സി.ആര്‍. പരമേശ്വരന്‍ 1950 ഓഗസ്റ്റില്‍ ചാലക്കുടിക്കടുത്ത മേലൂരില്‍ ജനിച്ചു. ഡല്‍ഹി, ബെല്‍ഗാം, ബാംഗ്ലൂര്‍, കേരളം എന്നിവിടങ്ങളില്‍ വിവിധ ജോലികള്‍ ചെയ്തു. ഏക നോവലായ പ്രകൃതിനിയമം 1989ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. വംശചിഹ്നങ്ങള്‍ 2015ലെ സാഹിത്യനിരൂപണത്തിനുള്ള അക്കാദമി അവാര്‍ഡും നേടി. മൗനത്തിന്റെ ശമ്പളം മരണം എന്ന സമാഹാരം 2013ലെ ഏറ്റവും നല്ല മലയാളപുസ്തകത്തിനുള്ള 'രചന' പുരസ്‌കാരം നേടി. മറ്റു കൃതികള്‍: വിപല്‍സന്ദേശങ്ങള്‍, നമ്മുടെ ആവാസവ്യവസ്ഥ: പതിമൂന്നു രാഷ്ട്രീയസംഭാഷണങ്ങള്‍, നിങ്ങളുടെ ചോദ്യങ്ങള്‍, എന്റെ എഴുപതുകള്‍. ഇ-മെ യില്‍: crparameswaran@gmail.com