Mathrubhumi Books

Availability: In Stock

പ്രകാശം പരത്തുന്ന ആട്ടിന്‍കുട്ടി

₹110.00 ₹93.00 15% off

Author: Nishad V.H. Category: Language:   MALAYALAM
ISBN 13: 9789376880980 Edition: 1 Publisher: Mathrubhumi
Pages: 64

Description

സാധാരണജീവിതത്തിന്റെ ആവര്‍ത്തനവിരസതയിലേക്ക് അത്ഭുതം മൃദുവായി ഇറങ്ങിവരുന്ന ഒരു കഥയാണ് ‘പ്രകാശം പരത്തുന്ന ആട്ടിന്‍കുട്ടി.’ ചിറകുകളുള്ള ഒരു കുഞ്ഞാടിന്റെ രൂപകത്തിലൂടെ വിശ്വാസത്തിന്റെയും സംശയത്തിന്റെയും നിഷ്‌കളങ്കതയുടെയും, മനുഷ്യന്റെ അണയാത്ത പ്രത്യാശയുടെയും ആഴങ്ങള്‍ ഈ കഥ സ്പര്‍ശിക്കുന്നു.
– എന്‍.എസ്. മാധവന്‍

ഗ്രാമത്തിന്റെ അസന്തുഷ്ടിയും ഹിംസയും ഒരു അത്ഭുതക്കുഞ്ഞാടിന്റെ വരവോടെ പിളര്‍ന്നുതുറക്കുന്ന പ്രകാശം പരത്തുന്ന ആട്ടിന്‍കുട്ടി, മനുഷ്യര്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയ വാക്കുകളെ തേടുന്ന വാക്കിങ് ഡിക്ഷ്ണറി, സൈബര്‍ലോകത്തിന്റെ ഇരുണ്ട ഇടങ്ങളില്‍ പൗരാണികയക്ഷിയെ പുനഃസൃഷ്ടിക്കുന്ന ഏഴിമല യക്ഷി, മഹാമാരിയുടെ കാലത്തെ മനുഷ്യജീവിതത്തിന്റെ വൈപരീത്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന
മാസ്‌കിന്റെ ആത്മകഥ, കഥപറച്ചിലിന്റെ സ്വഭാവത്തെയും അതിലെ തമാശകളെയും സറ്റയറിന്റെ മൂര്‍ച്ചയോടെ ചോദ്യംചെയ്യുന്ന മാധവന്‍ വിഴുങ്ങിയ കഥ, പുസ്തകവും ചിത്രവും വാക്കും ശരീരവും യാഥാര്‍ത്ഥ്യവും ഫാന്റസിയും പരസ്പരം അതിരുകള്‍ മായ്ച്ചുകളയുന്ന താവോ വനിത എന്നീ ആറു കഥകളുടെ സമാഹാരം.

യാഥാര്‍ത്ഥ്യത്തിന്റെ ഉറച്ച അതിരുകളില്‍നിന്ന് ഫാന്റസിയുടെ വിചിത്രലോകങ്ങളിലേക്കും അവിടെനിന്ന് മനുഷ്യമനസ്സിന്റെ ഇരുണ്ട ഇടങ്ങളിലേക്കും സഞ്ചരിക്കുന്ന കഥകളുടെ സമാഹാരം

Book_Prakasham Parathunna Aattinkutty
You're viewing: Prakasham Parathunna Aattinkutty ₹110.00 ₹93.00 15% off
Add to cart
Shopping cart close