പ്രാക്ടിക്കൽ വിസ്ഡം II
₹120.00 ₹108.00 10% off
In stock
പ്രായോഗിക വിവേകം
ജീവിതത്തിൽ പരാജയങ്ങളില്ല, അനുഭവങ്ങളേയുള്ളൂ
ചിന്തകളെ നിയന്ത്രിച്ചാൽ മനസ്സിനെ നിയന്ത്രിക്കാം മനസ്സിനെ നിയന്ത്രിച്ചാലോ ജീവിതത്തെയും
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
“കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മാനേജ്മെൻറ് തത്ത്വശാസ്ത്രം എന്നെ ഓർമിപ്പിക്കുന്നത്, ജെയിൻ ഓസ്റ്റിന്റെ ‘സെൻസ് ആൻഡ് സെൻസിബിലിറ്റി’ എന്ന നോവലാണ്. ബന്ധങ്ങൾ വിലമതിക്കപ്പെടുന്ന, അനുഭാവം സുപ്രധാനമായ ഒരു ഉന്നതമേഖലയിൽ ‘സെൻസും’ ‘സെൻസി ബിലിറ്റി’യും പാകത്തിനു കൂട്ടിച്ചേർക്കുകയാണ്, ഈ പുസ്തകം.
– മാമ്മൻ മാത്യു
ചീഫ് എഡിറ്റർ, മലയാള മനോരമ
“വിവേകചിന്തകളുടെ രസിച്ചു വായിക്കാവുന്ന സമാഹാരം. ഗ്രന്ഥകാരൻ യഥാർഥമായ അനുഭവകഥനങ്ങൾ ഇതിനെ സജീവമാക്കുന്നു. ഹൃദയത്തിൽ നിന്ന് നേരിട്ട് ഉരുക്കൊള്ളുന്ന രചന; താൽപര്യജനകവും സ്വാഭാവികവുമായ ശൈലി. പ്രഗല്ഭമായ വിവേകബുദ്ധി, സങ്കീർണമായ യാതൊരു പദാവലിയുടെയും തുണയില്ലാതെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു- വിശ്വാസ്യതയും സുഗ്രാഹ്യതയും സ്വീകാര്യതയും ഉറപ്പാക്കും വിധം. നല്ല ഒരു വായനാനുഭവം.”
– മധുകർ കാമത്ത്
ഗ്രൂപ്പ് സി.ഇ.ഒ. ആൻഡ് മാനേജിംഗ് ഡയറക്ടർ, മുദ്ര ഗ്രൂപ്പ്
“കൊച്ചൗസേപ്പിന്റെ പുസ്തകം, ജീവിതപാഠങ്ങൾ തേടുന്നവർക്കുള്ള ഒരു നിറഞ്ഞ വിരുന്നാണ് – ഒരു സ്ഥാപനത്തിൽ നിങ്ങളുടെ സ്ഥാനം എന്തായിരുന്നാലും! അദ്ദേഹത്തിന്റെ അനുഭവ വിവരണങ്ങളും, തൊട്ടിൽ പ്രായം തൊട്ടു സ്കൂൾ പ്രായം വരെ ചേരുന്ന കഥകളും സന്ദർഭോചിതമാണ്. ലളിതമായ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും എത്ര എളുപ്പമാണ് നാം പാഠങ്ങൾ ഉൾക്കൊള്ളുക എന്ന് അവ ബോധ്യപ്പെടുത്തുന്നു. ഒരു പേനയും കടലാസും കൈയിൽ വച്ചുകൊണ്ടാണ് എപ്പോഴും അദ്ദേഹത്തിന്റെ നടത്തം എന്നു വ്യക്തം. കാരണം, സാധാരണ സംഭവങ്ങളെപ്പോലും അദ്ദേഹം മാനേജ്മെൻറ് രീതികളിലേക്കൊതുക്കുന്നു. ഈ പുസ്തകം, സജീവമായി പ്രവർത്തിക്കുന്ന ഏതൊരു മാനേജരുടെയും പുസ്തകഷെൽഫിൽ ചെന്നെത്തും എന്ന് എനിക്കുറപ്പാണ്.”
– ശ്യാം ശ്രീനിവാസൻ
മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ., ഫെഡറൽ ബാങ്ക്
”ബിസിനസ് പ്രാഗല്ഭ്യത്തിന്റെ കാര്യത്തിൽ ഞാൻ തികഞ്ഞ ആരാധനയോടെ കാണുന്ന ശ്രീ കൊച്ചൗസേപ്പ്, തീരുമാനമെടുക്കുന്ന സ്ഥാനങ്ങളിലുള്ളവർക്കു പഠിക്കാൻ പറ്റിയ ഒരു പുസ്തകം രചിച്ചിരിക്കുന്നു. പ്രശ്നപരിഹാരത്തോടുള്ള അദ്ദേഹത്തിന്റെ, നർമമധുരവും മാനുഷികവുമായ സമീപനം വെളിവാക്കുന്നത് മറ്റുള്ളവരുടെ നന്മയ്ക്കായി സ്വയം സമർപ്പിതമായ ഒരു ആത്മാവിനെയാണ്. ഒരു സഹജീവിക്കു വേണ്ടി സ്വന്തം വൃക്ക ദാനം ചെയ്യുക എന്ന മഹദ്കൃത്യം അനുഷ്ഠിക്കാൻ കെൽപു കാണിച്ച ഒരാളിൽ നിന്നേ ഇതു പ്രതീക്ഷിക്കാനാവൂ.”
– എം.പി. വീരേന്ദ്രകുമാർ
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, മാതൃഭൂമി