Book PRACTICAL WISDOM (DC)
Book PRACTICAL WISDOM (DC)

പ്രാക്ടിക്കൽ വിസ്ഡം

170.00 153.00 10% off

Out of stock

Author: Kochausep Chittilappally Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

…യഥാർത്ഥ ജീവിതത്തിലും മാനേജ്‌മെന്റിലും

മാനേജ്‌മെന്റ്= സാമാന്യബുദ്ധി + പ്രായോഗികപരിജ്ഞാനം

ഒരു ജേതാവാകാൻ മാനസിക പക്വത അത്യന്താപേക്ഷിതമാണ്.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

പ്രാക്ടിക്കൽ വിസ്ഡംപോലെ വിലമതിക്കാനാവാത്തതും ഉപകാരപ്രദവുമായ ഒരു പുസ്തകം എന്റെ ചെറുപ്പത്തിൽ ലഭിച്ചിരുന്നെങ്കിൽ എത്രത്തോളം സന്തോഷവാനായേനെ എന്നു ഞാൻ തിരിച്ചറിയുന്നു. ഈ വിശിഷ്ടമായ പുസ്തകം തീർച്ചയായും എല്ലാവർക്കും ഒരു വഴികാട്ടിയാവും എന്ന് ഞാൻ വിശ്വസിക്കുന്നു.
-കെ.എം.മാത്യു
ചീഫ് എഡിറ്റർ, മലയാള മനോരമ.

സംരംഭകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോടുള്ള ലേഖകന്റെ സമീപനം വളരെ ലളിതവും പ്രായോഗികവുമാണ്. വളരെ ആഴത്തിലുള്ളതും രസകരവുമായ വായന ഇത് സമ്മാനിക്കുന്നു. സങ്കീർണ്ണമായ സാഹചര്യങ്ങളോടുള്ള കൊച്ചൗസേപ്പിന്റെ നിലപാട് വളരെ മനുഷ്യത്വപരവും ക്രിയാത്മകവുമാണ്.
-എം.പി.വീരേന്ദ്രകുമാർ
മാനേജിങ് ഡയറക്ടർ, മാതൃഭൂമി.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ബിസിനസ്സ് രംഗത്തെ വൻവിജയം വെറുതേ വീണുകിട്ടിയ ഭാഗ്യമല്ല. ഒരുപാട് ചിന്തിച്ചും വിലയിരുത്തിയുമാണ് അദ്ദേഹം ഓരോ സംരംഭങ്ങളെയും രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ കലാകാരന്മാരെപ്പോലെയും ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽനിന്നാണ് കൊച്ചൗസേപ്പ് ഈ വിജയം നേടിയത്. അത് അദ്ദേഹം പ്രശംസനീയമാംവിധം നേടുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ പുസ്തകത്തിൽ പറയുന്നതുപോലെ ബിസിനസ്സ് എന്നത് മികച്ചതിനായുള്ള യത്നമാണ്. വായനക്കാർക്ക് ഈ വാക്കുകൾ നെഞ്ചിലേറ്റാം. കാരണം ഇത് ജീവിതത്തെയും ഔദ്യോഗികമേഖലയെയും സമൂഹത്തെയും സുതാര്യതയോടെയും ശുഭാപ്തിവിശ്വാസത്തോടെയും നോക്കിക്കാണുന്ന ആശയസമൃദ്ധമായ ഒരു മനസ്സിൽനിന്നും ഉടലെടുത്തതാണ്. വായനക്കാരന് പലപ്പോഴും ‘എനിക്കിത് പറയണമായിരുന്നു’ അല്ലെങ്കിൽ ‘എനിക്കിതു പറയാമായിരുന്നു’ എന്നു തോന്നിപ്പോകും.
– എം.ടി. വാസുദേവൻ നായർ,
പ്രശസ്ത എഴുത്തുകാരൻ, ജ്ഞാനപീഠം അവാർഡ് ജേതാവ്

എന്നെ സംബന്ധിച്ചിടത്തോളം മാനേജ്മെന്റ് എന്നത് ഒരു കലയാണ്. നിലവിലുള്ള സ്വാഭാവിക പ്രതിഭാസത്തെ സുന്ദരവും സ്വീകാര്യവുമായ രീതിയിൽ വ്യാഖ്യാനിക്കുന്നതാണിത്. ഈ ആർട്ടിക്കിളുകൾ ആദ്യം വായിച്ചപ്പോൾ എനിക്കൊരു കാര്യം ബോധ്യമായി. ഈ എഴുത്തുകാരൻ ശരിയായ അർത്ഥത്തിൽ ഒരു കലാകാരൻതന്നെ. അസാമാന്യ വൈശിഷ്ട്യമുള്ള കലാസൃഷ്ടികൾ അത്യന്തം സന്തോഷവും പ്രചോദനവും നൽകുന്നു. എനിക്കുറപ്പുണ്ട്. പ്രാക്ടിക്കൽ വിസ്ഡം എന്ന പുസ്തകവും ഇതുപോലൊരു സൃഷ്ടിയാണ്.
-കെ.എൽ. മോഹനവർമ്മ
എഴുത്തുകാരൻ, കോളമിസ്റ്റ്

The Author