Book Povukayano Varikayano
Book Povukayano Varikayano

പോവുകയാണോ വരികയാണോ

80.00 64.00 20% off

In stock

Author: Anilkumar.V.S Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 116 Binding:
About the Book

രാഷ്ട്രീയമായ ജീവിതം ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുന്ന കഥകള്‍. മാനുഷികതയില്‍ അടിയുറച്ച് നിന്ന് സത്യം വിളിച്ചുപറയുന്ന ഇതിലെ കഥകള്‍ ഗ്രാമീണവും തീവ്രവുമായ ജീവിതങ്ങളെ അവതരിപ്പിക്കുന്നു. വെറും കുടുംബപുരാണം, ഒരു സംശയം: പോവുകയാണോ വരികയാണോ, ഐ.പി.എല്‍, ‘വാടാ, ശരിയാക്കിക്കളയുമെടാ, പോടാ’, തോന്നലാവാം, നടന്നോ ഇല്ലയോ എന്നാരോട് ചോദിക്കാനാണ്?, നോഹയുടെ പുതിയ പെട്ടകം, സംഘസംവാദം, ആനന്ദപരവശനാകുന്ന ഈ കേണല്‍, അച്ചടക്കമുള്ള ഈ സന്ദേശങ്ങള്‍, കമ്പവലി, മാപ്പ്, തുരങ്കം, ഒരു കുട്ടിക്കഥ, സോറി, ഒരു നാളിലവനുമിങ്ങനെ, ഈ അകത്തളം, നാരോന്ത്, ചിങ്ങം, സ്വയം എന്നീ 19 കഥകള്‍. വി.എസ്.അനില്‍ കുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ കൂട്ടം.

The Author

1958 മെയ് 9ന് ജനിച്ചു. അച്ഛന്‍: എം.എന്‍. വിജയന്‍. അമ്മ: കെ. ശാരദ. ഭാര്യ: ടി. രത്‌നമ്മ (സാവിത്രി) തളിപ്പറമ്പ് സര്‍ സയ്യ്ദ് കോളേജില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍. ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്ന് 1978-ല്‍ ജന്തുശാസ്ത്രത്തില്‍ ബിരുദവും 1980-ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും. 1984-ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എം.ഫില്‍ ബിരുദം. എട്ടു വര്‍ഷത്തോളം സമാന്തര കലാലയങ്ങളില്‍ അധ്യാപകനായിരുന്നു. 1988 മുതല്‍ 2000 വരെ ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകന്‍. 2000 മുതല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്. കൂടാതെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോഡിനേറ്ററും. ആദ്യ കഥ 1972-ല്‍. ഇതുവരെ ഇരുനൂറ്റി അമ്പതോളം ചെറുകഥകള്‍. ആറു നോവലെറ്റുകള്‍, കവിതകള്‍, ലേഖനങ്ങള്‍, യാത്രാവിവരണം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിപി മാസികയുടെ പത്രാധിപരായും തലശ്ശേരി ദൃശ്യ ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബോവിക്കാനം, കളിയൊരുക്കം എന്നീ ചെറുസിനിമകളില്‍ നടനായും സഹ തിരക്കഥാകൃത്തായും ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റ്, പി. കൃഷ്ണപിള്ള, സമീപനം, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകളിലും ചേരിനിലം എന്ന നാടകത്തിലും നടനായും പ്രവര്‍ത്തിച്ചു. കളിയൊരുക്കം ഏറ്റവും നല്ല കുട്ടികളുടെ സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. 1999-ല്‍ മണ്ണു തിന്നവന്‍ എന്ന കഥാസമാഹാരത്തിന് അബുദാബി ശക്തി അവാര്‍ഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അവാര്‍ഡും ലഭിച്ചു. 2000-ല്‍ ദേശം ഒരു നോട്ടീസ് വായിക്കുന്നു എന്ന സമാഹാരത്തിന് 'ജാലകം' അവാര്‍ഡും ലഭിച്ചു. വിലാസം: മരുതം, ഇടക്കേപ്പുറം വടക്ക്, കണ്ണപുരം, ചെറുകുന്ന് പി.ഒ, കണ്ണൂര്‍-670 301. ഫോണ്‍: 0497 286283, 9447229134. ഇ-മെയില്‍: vsanilkumar58@gmail.com

Reviews

There are no reviews yet.

Add a review

You're viewing: Povukayano Varikayano 80.00 64.00 20% off
Add to cart