Add a review
You must be logged in to post a review.
₹80.00 ₹68.00
15% off
In stock
കേരളാവസ്ഥയില്‍ അരിയോ മറ്റു ധാന്യങ്ങളോ ആയിരിക്കില്ല
അടുത്ത തലമുറയുടെ പ്രധാന ആഹാരം. ഭക്ഷ്യധാന്യങ്ങളുടെ സ്ഥാനത്ത് കേരളത്തില്‍ കാലാവസ്ഥാവ്യതിയാനത്തെ അതിജീവിച്ചു നില്ക്കാന്‍ ശേഷിയുണ്ടാവുന്ന മരം പ്ലാവായിരിക്കുമെന്നാണ്
കരുതപ്പെടുന്നത്. ചക്ക മുഖ്യഭക്ഷണമായിത്തീരും. കാര്യമായ വളപ്രയോഗമൊന്നുമില്ലാതെതന്നെ വളരുന്ന മരമാണ് പ്ലാവ്. രാസവളപ്രയോഗമില്ലാതെ ശുദ്ധമായ ഫലം തരുന്ന വൃക്ഷം. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ സ്വീകരിക്കാനും കഴിയുന്നു.- മാതൃഭൂമി ആഴ്ചപ്പതിപ്പ്
പ്ലാവിനെ അറിയാനും ആ വൃക്ഷത്തെ സ്‌നേഹിക്കാനും അതിന്റെ
പ്രജനനം വിപുലീകരിക്കാനും അതേക്കുറിച്ച് കൂടുതല്‍
അറിവു നല്കാനുമുള്ള ഒരു എളിയ ശ്രമമാണീ പുസ്തകം.
‘കുളിരും തണുപ്പും തണലും കണ്ണിനു പച്ചപ്പും വയറിന് ആഹാരവും
വെട്ടിമുറിച്ചുകഴിഞ്ഞാലും വിറകും തടിയും വീടുപണിക്കുള്ള
ഉപകരണങ്ങളും കിടക്കാന്‍ കട്ടിലും എഴുതാന്‍ മേശയും രൂപപ്പെടുത്തുന്ന
ഈ ഉത്തമവൃക്ഷം മലയാളിക്ക് കല്പവൃക്ഷംതന്നെയാണെന്ന്
നാം അറിയുന്നില്ലല്ലോ.’- സുഗതകുമാരി
You must be logged in to post a review.
Reviews
There are no reviews yet.