Description
പി.കെ. പാറക്കടവിന്റെ കഥകൾ വായിച്ചപ്പോൾ ‘ചെറുതാണ് സുന്ദരം’ എന്ന എന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. രബീന്ദ്രനാഥ ടാഗോറിന്റെയും ഖലീൽ ജിബ്രാന്റെയും കൃതികളിലൂടെ പോകുമ്പോൾ അനുഭവിക്കാറുള്ള സന്തോഷം ആത്മഹർഷം ഒന്നുകൂടി അനുഭവപ്പെടുകയുണ്ടായി. മൊസാർട്ടിന്റെ സംഗീതത്തെക്കുറിച്ച് പ്രശസ്തനായ ഒരു പാശ്ചാത്യനിരൂപകൻ പറഞ്ഞത് ഞാൻ ഓർക്കുന്നു: ‘Great music can never be explained – it has to be experienced’. എത്ര ശരി! ഈ നിരൂപകന്റെ വാക്കുകൾ പാറക്കടവിന്റെ കഥകൾക്കും യോജിക്കുന്നു.
-ടി. പത്മനാഭൻ
ലിഡിയ ഡേവിസിന്റെ കഥകൾ വായിക്കുമ്പോൾ വനഫൂലിനെയും പി.കെ. പാറക്കടവിനെയും ഓർക്കുന്നു.
-പ്രൊഫ. വി. സുകുമാരൻ
പരിഭാഷ: ഡോ. അബൂബക്കർ കാപ്പാട്







