Description
രാത്രിയുടെ നിശ്വാസങ്ങളെ അണച്ചുപിടിച്ച് മലയാളത്തിലെ കരുത്താര്‍ന്ന പെണ്‍മനസ്സുകള്‍ തങ്ങളുടെ രാത്രിയനുഭവങ്ങള്‍ എഴുതുന്നു. പ്രണയവും, വിരഹവും, യാത്രയും, നൊമ്പരങ്ങളും, പ്രതീക്ഷയും, പ്രതിക്ഷേധങ്ങളും തുടങ്ങി സ്ത്രീ മനസ്സിന്റെ വൈവിധ്യമാര്‍ന്ന സഞ്ചാരങ്ങളുടെ ഹൃദയം തുറക്കലാണ് ഈ പുസ്തകം. ഓരോ രാത്രിയോര്‍മയും ഹൃദയം തുറക്കലാണ് ഈ പുസ്തകം. ഓരോ രാത്രിയോര്‍മയും തങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം ഓര്‍ത്തുവെയ്ക്കാനുള്ള നിശ്ശബ്ദമായ വചനങ്ങളുടെ അനുഭവസമ്പത്താണെന്ന് രേഖപ്പെടുത്തുകയാണ് ഈ കൃതിയില്‍. മലയാളത്തിലെ എഴുത്തുകാരികള്‍, സിനിമാതാരങ്ങള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ക്കൊപ്പം വായനക്കാരികള്‍കൂടി എഴുതുന്ന പുസ്തകം.
മാനസി, ജെ.ദേവിക, ശാരദക്കുട്ടി, കെ.പി.സുധീര, റോസ്‌മേരി, കെ.രേഖ, ശ്രീകുമാരി രാമചന്ദ്രന്‍, തനൂജ എസ്.ഭട്ടതിരി, ദേവി, ഷീബ അമീര്‍, കെ.എ.ബീന, മ്യൂസ്‌മേരി, ബിന്ദു കൃഷ്ണന്‍, ജെനി ആന്‍ഡ്രൂസ്, ബി.ശ്രീരേഖ, മിനിനായര്‍, സംപ്രീത, ഹണി ഭാസ്‌കരന്‍, സിസ്റ്റര്‍ ജെസ്മി, ഡോ.ഹേമമാലിനി.എം., ഡോ.ആര്‍.ശ്രീലതാവര്‍മ്മ, ഡോ.ടി.അനിതകുമാരി, ഷൈനി ജേക്കബ് ബഞ്ചമിന്‍, രാധിക.സി.നായര്‍, സുഹാസിനി.എ.സി., ഡോ.ബെറ്റിമോള്‍ മാത്യു, പാര്‍വതി പവനന്‍, ആഗ്നയ, കെ.പി.ദീപ, സി.കെ.ജാനു, വിനയ, സരിത, കല്‍പന, കെ.എസ്.ചിത്ര, നവ്യനായര്‍, ഷക്കീല.
എഡിറ്റര്‍: കെ.അഷ്‌റഫ്







Reviews
There are no reviews yet.