പാത്തുമ്മേടെ ചിരി
₹250.00 ₹225.00
10% off
In stock
ഡോ.ഒ.എസ്. രാജേന്ദ്രന്‍
പാത്തുമ്മയൊന്ന് ചിരിച്ചാല്‍ ഈ നാടാകെ കുലുങ്ങിമറിയും. കണ്ടുനില്‍ക്കുന്നവര്‍ ഭ്രാന്തിയാണെന്ന് കരുതും. സ്വന്തം പെറ്റമ്മ മറ്റുള്ളവര്‍ക്കു മുന്നില്‍ പരിഹാസ കഥാപാത്രമായി നില്‍ക്കുന്നത് ലോകത്ത് ഏതു മക്കള്‍ക്കാണ് സഹിക്കാനാവുക. മരുന്ന് കുറിച്ചുകൊടുത്ത് രണ്ടു ദിവസം പിന്നിട്ട നാള്‍ പാത്തുമ്മ വിളിച്ചു: ‘നല്ല സുഖമുണ്ട് ഡോക്ടറേ… ഇനിയങ്ങോട്ട് ഇതൊന്ന് ശരിയായാല്‍ മതിയായിരുന്നു.’ ഫോണിന്റെ മറുതലയ്ക്കല്‍ സുന്ദരിയായ പാത്തുമ്മ മനസ്സ് തുറക്കുകയാണ്!
അനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായി വൈദ്യശാസ്ത്രത്തില്‍ നിന്ന് കഥയെഴുത്തിന്റെ അനര്‍ഘ നിമിഷങ്ങളിലേക്ക് തിരിഞ്ഞ് പാത്തുമ്മയെ അനാവരണം ചെയ്യുന്ന ഡോ. ഒ.എസ്. രാജേന്ദ്രന്‍ മലയാള കഥാശാഖയ്ക്ക് നല്ലൊരു മുതല്‍ക്കൂട്ടാകും. വ്യത്യസ്തമായ അനുഭവതലങ്ങളുമായി മുന്നേറുന്ന ‘പാത്തുമ്മേടെ ചിരി’യിലെ കഥകളോരോന്നും അനുവാചകന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുമെന്നുറുപ്പ്.