പാതിരാസൂര്യന്റെ നാട്ടിൽ
₹170.00 ₹153.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹170.00 ₹153.00
10% off
In stock
എസ്.കെ. പൊറ്റെക്കാട്ട്
കുന്നുകളും മലകളുമില്ലാത്ത, ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്. കെ. നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. മലയാള ഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളിൽപ്പെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണ ഗ്രന്ഥമാണ് ‘പാതിരാസൂര്യന്റെ നാട്ടിൽ’.
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.