പറക്കും സ്ത്രീ
₹120.00 ₹108.00
10% off
In stock
സക്കറിയ
എഴുത്തിലൂടെ അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഒരു കണ്‍കെട്ടലിന്റെ അനുഭവതലത്തിലേക്ക് വായനക്കാരെ നടത്തിക്കുന്ന കഥാകാരന്റെ പുതിയ പുസ്തകം. സമകാലികതയുടെ ഒരു തുറന്ന പുസ്തകം. രാഷ്ട്രീയത്തിന്റെ, ചരിത്രത്തിന്റെ, ജീവിതത്തിന്റെ, മരണത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ഓടിപ്പോകലിന്റെ, കാത്തിരിപ്പിന്റെ, കളിത്തട്ടുകളാണ് ഈ കഥകളാണ്.
സക്കറിയയുടെ, സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകളുടെ സമാഹാരം.
ആധുനിക മലയാളകഥാസാഹിത്യത്തിലെ പ്രമുഖരില്‍ ഒരാള്‍. സാമൂഹിക വിമര്‍ശകന്‍, മാധ്യമ പ്രവര്‍ത്തകന്‍. ഒരിടത്ത്, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, എന്തുണ്ട് പീലാത്തോസേ വിശേഷം?, കണ്ണാടി കാണ്മോളവും എന്നിവയാണ് പ്രമുഖ കൃതികള്‍.കോട്ടയം ജില്ലയിലെ ഉരുളികുന്നത്ത് ജനിച്ചു. ഡല്‍ഹിയില്‍ പ്രസാധന-മാധ്യമരംഗങ്ങളില്‍ ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് സ്ഥാപക പ്രവര്‍ത്തകന്‍. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളുള്‍പ്പെടെ നാല്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിക്കുന്നു.