പണത്തിന്റെ മനഃശാസ്ത്രം
₹299.00 ₹269.00
10% off
Out of stock
Get an alert when the product is in stock:
സമ്പത്ത്, ആര്‍ത്തി, ആഹ്ലാദം എന്നിവയെക്കുറിച്ചുള്ള അനശ്വര പാഠങ്ങള്‍
മോര്‍ഗന്‍ ഹൊസെല്‍
പണം ശരിയായി കൈകാര്യം ചെയ്യുന്നതിന് അറിവ് മാത്രമല്ല പ്രധാനമായത്. നിങ്ങൾ എങ്ങിനെ പെരുമാറുന്നു എന്നതാണ് പ്രധാനം. പെരുമാറ്റമാണെങ്കിൽ, ഏറ്റവും മിടുക്കരായവരെപ്പോലും പഠിപ്പിക്കുവാൻ സാധ്യമല്ല.
പണം ശരിയായി കൈകാര്യം ചെയ്യുക, നിക്ഷേപിക്കുക, വ്യാപാര സംബന്ധമായ തീരുമാനങ്ങൾ എടുക്കുക എന്നിവയിലെല്ലാം ധാരാളം കണക്കുകൂട്ടലുകൾ ആവശ്യമാണ്; അതിൽ അടിസ്ഥാന വിവരങ്ങളും, സൂത്രവാക്യങ്ങളും നമുക്ക് എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുള്ള ശരിയായ നിർദ്ദേശങ്ങൾ തരും എന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ യഥാർത്ഥത്തിൽ സാമ്പത്തിക തീരുമാനങ്ങൾ സ്‌പ്രെഡ്ഷീറ്റുകൾ നോക്കിയല്ല എടുക്കുന്നത്. അത്താഴം കഴിക്കുന്ന സമയത്തോ, മീറ്റിംഗ് കൂടുന്ന സമയത്തോ ആയിരിക്കും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. തങ്ങളുടെ സ്വന്തം അനുഭവങ്ങളുടെ ചരിത്രം, ലോകത്തെ വിലയിരുത്തുന്ന തനതായ സ്വഭാവം, സ്വാഭിമാനം , അഹംബോധം, വില്പന നടത്തുന്നവരുടെ തന്ത്രങ്ങൾ, പ്രേരണകൾ ഇവയെല്ലാം ഈ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യും.
‘പണത്തിന്റെ മനഃശാസ്ത്രം’ എന്ന പുസ്തകത്തിൽ ഗ്രന്ഥകർത്താവ് പത്തൊമ്പതു കഥകളിലൂടെ മനുഷ്യർ എത്ര വിചിത്രമായ രീതികളിലാണ് പണത്തെപ്പറ്റി ചിന്തിക്കുന്നത് എന്ന് കാണിക്കുന്നു. അതോടൊപ്പം തങ്ങളുടെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിൽ എങ്ങിനെ കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കണമെന്നും പറയുന്നു.
ദി കൊളാബോറേറ്റീവ് ഫണ്ട് എന്ന സ്ഥാപനത്തിൽ പങ്കാളിയായ മോർഗൻ ഹൊസെൽ, ‘ദി മോറ്റ്‌ലി ഫുൾ’, ‘ദി വോൾ സ്ട്രീറ്റ് ജേർണൽ’ എന്നിവയിൽ പംക്തികൾ എഴുതിയിരുന്നു. സൊസൈറ്റി ഓഫ് അമേരിക്കൻ ബിസിനസ്സ് എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് രണ്ട് തവണ അദ്ദേഹത്തെ ബെസ്റ്റ് ഇൻ ബിസിനസ്സ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ന്യൂ യോർക്ക് ടൈംസിന്റെ സിഡ്നി അവാർഡ് ലഭിച്ചിട്ടുള്ള അദ്ദേഹം ജറാൾഡ് ലോക് അവാർഡ് ഫോർ ഡിസ്റ്റിങ്ഗ്വിഷ്ഡ് ബിസിനസ്സ് ആൻഡ് ഫിനാഷ്യൽ ജേർണലിസം എന്ന ബഹുമതിക്ക് രണ്ട് തവണ അവസാന റൗണ്ടിൽ എത്തുകയും ചെയ്തിട്ടുണ്ട്.