₹199.00 ₹179.00
10% off
Out of stock
കെ.ബാലകൃഷ്‌ണൻ
സമരചരിത്രപരമ്പര
സമാഹരണം/സംയോജനം
വി.എസ്. അനില്‍കുമാര്‍
1940 ല്‍ മൊറാഴ, 1941 ല്‍ കയ്യൂര്‍, 1946 ല്‍ പുന്നപ്ര-വയലാറും കരിവെള്ളൂരും കാവുമ്പായിയും, 1948 ല്‍ ഒഞ്ചിയവും മുനയന്‍കുന്നും, 1949ല്‍ ശൂരനാട്, 1950 ല്‍ ഇടപ്പള്ളിയും പാടിക്കുന്നും.
1939 ഡിസംബര്‍ 31ന് രൂപീകരിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത് ഒരു വ്യാഴവട്ടത്തിനുള്ളില്‍ നടത്തിയ മഹത്വമുള്ളതും ഗംഭീരവുമായ ഐതിഹാസിക പോരാട്ടങ്ങളുടെ ചരിത്രപാഠങ്ങള്‍.
ചോരയും ജീവനും കൊടുത്ത് പില്‍ക്കാല കേരളത്തെ രൂപപ്പെടുത്തിയ സമരങ്ങളുടെ പുസ്തകാവിഷ്‌കാരം.
മയ്യിൽ ചെറുപഴശ്ശിയിൽ എ കെ കൃഷ്ണൻ നമ്പ്യാരുടെയും കെ ശ്രീദേവിയുടെയും മകനായി 1963 ഏപ്രിൽ 20ന് ജനിച്ചു .മയ്യിൽ ഗവ. ഹൈസ്കൂൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം .മലയാളത്തിൽ എം എ .,ബി എഡ് .ബിരുദം ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് ,ദേശാഭിമാനി വരിക എഡിറ്റർ ഇൻ ചാർജ് ,മാതൃഭൂമി കാസർഗോഡ് കണ്ണൂർ ബ്യൂറോ ചീഫ് എന്നി നിലകളിൽ പ്രവർത്തിച്ചു .വി എസ് .അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ മാതൃഭൂമി എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നു .