ഒറ്റവൈക്കോൽ വിപ്ലവം
₹200.00 ₹160.00 20% off
In stock
മസനോബു ഫുക്കുവോക്ക
നമുക്കൊരു മിഥ്യയെ കുഴിച്ചുമൂടാനുണ്ട്. ഈ നൂറ്റാണ്ടിന്റെ കടന്നുപോക്കിൽ അതിനായി ഒരു കുഴിവെട്ടുക. ആധുനികശാസ്ത്രത്തിൽ അനുഗ്രഹമില്ല.
പരിഹാരങ്ങളെ നിലയ്ക്കാത്ത പരിപാടികളുടെ ദുരിതഭാരമായി പെരുക്കുന്ന പദ്ധതിയാണത്. ദുരിതം പേറുന്ന മനസ്സിന്റെ ചോദ്യത്തിന് അവിടെ ഒരുത്തരവുമില്ല. ജീവിതത്തിന്റെ സാമാന്യധാരയിൽ അലിയാത്ത അറിവ് സമൂഹശരീരത്തിലെ മൃതകോശമാകുന്നു. മൃതകോശങ്ങളുടെ പെരുകൽ അർബുദമാണ്. വിദഗ്ദന്മാരുടെ പെരുകൽ സമൂഹത്തെ രോഗശയ്യയിൽ തളയ്ക്കും. മുമ്പിട്ടു നിൽക്കുന്ന അവരെ
ഒഴിവാക്കി നമുക്ക് യാത്ര തുടരാം. നമുക്കവരുടെ സവാരിക്കഴുതകൾ ആകാതിരിക്കാം. മുടന്തുണ്ടാക്കുന്ന അവരുടെ ഊന്നുവടികളും നമുക്ക് വേണ്ടാ. നാം പോകുന്ന വഴി ഒടുക്കത്തെ കുടിക്കുത്തിന്റെ താവളങ്ങളിൽ ചെന്ന് മുട്ടുകയില്ല. കാരണം, അത് നമുക്ക് പിന്നിൽ പിച്ചവെച്ചെത്തുന്നവരുടെ വഴിയാകുന്നു.