Description
അങ്ങനെയിരിക്കെ ഒരു ദിവസം, സ്‌കൂള്‍മുറ്റത്ത് സുമി ഒരു പക്ഷിക്കുഞ്ഞിനെ കണ്ടു. അതൊരു കുരുവിക്കുഞ്ഞെന്ന് റഷീദിനു തോന്നി. മൈനക്കുട്ടിയെന്ന് ശരത്ത് ഉറപ്പിച്ചു പറഞ്ഞു. പതിയപ്പതിയേ എല്ലാരും ക്ലാസുകളിലേക്കു പോയി. മനു മാത്രം തനിച്ചായി. അവന്റെയുള്ളില്‍ പലതരം ചിന്തകള്‍. മൈനക്കുഞ്ഞിന്റെ കൂടെവിടെയാ? അതിന്റെ അമ്മയെവിടെ? അതിന്റെ കൂടെയുള്ളവരൊക്കെയോ? ഒറ്റയ്ക്കാക്കി പോയാല്‍ വല്ല പരുന്തോ കാക്കയോ തിന്നാലോ…?
കുഞ്ഞുങ്ങളുടെ അനുഭവങ്ങളിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം വെളിപ്പെടുത്തുന്ന ബാലനോവല്‍




