ഒരു റാവൂളൻ്റെ ജീവിതപുസ്തകം
₹200.00 ₹170.00
15% off
In stock
‘സഖാവ് വര്‍ഗ്ഗീസ് മരിച്ചപ്പൊ ഇവിടെയുള്ളോര്
രണ്ടു ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. മാത്രല്ല, ഞങ്ങള്
സമുദായക്കാര് വര്‍ഗ്ഗീസിന് വേണ്ടി പെല നടത്തി.
ഞങ്ങളപ്പോ ജയിലിലായിരുന്നു. പെല നടത്താനുള്ള
പൈസ എല്ലാരുംകൂടി പിരിച്ചെടുത്തു. എന്റെ
അറിവ് ശരിയാണെങ്കി അതിന് മുന്നേയോ
ശേഷമോ ഞങ്ങള്‌ടെ സമുദായത്തിലല്ലാത്ത
വേറൊരാള്‍ക്കും വേണ്ടി പെല നടത്തീട്ടില്ല. വര്‍ഗ്ഗീസ്
ഞങ്ങള്‍ക്ക് അങ്ങനെയായിര്ന്നു. മൂപ്പരില്ലായിര്ന്നങ്കി
ഞങ്ങള്‌ടെ ജീവിതത്തിന് ഒര് മാറ്റോം ഉണ്ടാവില്ലായിര്ന്നു.
ഞങ്ങള്‍ക്ക് വേണ്ടി സഖാവ് അതൊക്കെ ചെയ്തതു
കൊണ്ട് ബാക്കിയുള്ള ജന്മിമാര്‍ക്ക് ഞങ്ങളെ
എന്തെങ്കിലും ചെയ്യാന്‍ പേടിയായി…’
കേരളത്തിലെ ആദ്യകാല ആദിവാസി
രാഷ്ട്രീയത്തടവുകാരിലൊരാളും ഗദ്ദിക ആചാര്യനും
സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പി.കെ. കരിയന്റെ
ആത്മഭാഷണം. നക്‌സല്‍പ്രസ്ഥാനം, സഖാവ് വര്‍ഗ്ഗീസ്,
തിരുനെല്ലി-തൃശ്ശിലേരി സംഭവം, ജയില്‍ജീവിതം,
അമ്മാവന്‍ പി.കെ. കാളനുമായുള്ള ആത്മബന്ധം,
സാമൂഹിക-സാമുദായിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍
തുടങ്ങിയ അടരുകളിലൂടെ സഞ്ചരിക്കുന്ന
ഈ ജീവിതപുസ്തകം വയനാട്ടിലെ റാവുളഗോത്രത്തിന്റെ
സാംസ്‌കാരിക മുഖംകൂടി അടയാളപ്പെടുത്തുന്നു.