₹150.00 ₹135.00
10% off
Out of stock
അകിറ കുറോസവയുടെ സിനിമാ ജീവിതം
എസ്. ജയചന്ദ്രൻനായർ
മണ്ണിൽ വീണ വിത്തിൽ നിന്ന് മുളപൊട്ടി മഹാവൃക്ഷമായി, ലോക സിനിമയിൽ ഒരതിശയമായി വളരുകയായിരുന്നു അകിര കുറോസവ. മനുഷ്യത്വത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും വാടാമലരുകൾ നിറഞ്ഞ മറ്റൊരു അശ്വത്ഥം. ഡെസ്റ്റോയവസ്‌കിയെപ്പോലെ മഹാൻമാരായ എഴുത്തുകാരുടെ രചനകളെപ്പോലെ, കുറോസവയുടെ ചലച്ചിത്രങ്ങൾ കാലത്തെ അതിജീവിക്കുക മാത്രമല്ല, അവ തലമുറകളുടെ അഭിരുചിയിൽ ആഴത്തിൽ തിരുത്തിക്കുറിച്ച് നമമായൊരു മൂല്യബോധം സൃഷ്ടിക്കുന്നു. വാക്കുകൾക്കോ വരകൾക്കോ വാക്യങ്ങൾക്കോ അടയാളപ്പെടുത്താനാവാത്ത ആ ചലച്ചിത്രങ്ങൾ, വെയിലും മഴയും തരുന്ന അനന്തവിശാലമായ ആകാശം പോലെ നമ്മുടെ ജീവിതങ്ങൾക്ക് ഛത്രമാകുന്നു. ആ കുടക്കീഴിൽ നിന്ന് ആഴവും പരപ്പമുള്ള അഴലാഴിയിൽ നിന്ന് കൈക്കുമ്പിൾ വെള്ളമെടുക്കുന്നതുപോലെയുള്ള ഒരു ശ്രമം മാത്രമാണ്.