ഊമകളുടെ കൈമുദ്രകള്‍
₹120.00 ₹96.00 20% off
In stock
ഷാനവാസ് കൊനാരത്ത്
അയാള്‍ക്ക് നിലാവിനെയൊന്ന് ചുംബിക്കുകയേ വേണ്ടൂ… ഒരു വീട് പൊളിച്ചാലും ഒരു സ്‌കൂള്‍ പൊളിക്കുമോ എന്നയാള്‍ അന്ധാളിച്ചു. വീട്ടില്‍ യൂറോപ്യന്‍ ക്ലോസറ്റ് ഉണ്ടോ എന്ന് അവള്‍ ചോദിച്ചപ്പോള്‍ അവനിലെ പ്രണയം പറഞ്ഞു; സംഘടിപ്പിക്കാമെന്ന്. പോത്തിന് അയാളുടെ മുഖത്തേക്ക് തുപ്പണമെന്നുണ്ട്. സരോജം ചോദിച്ചു; മേനോന്റെ കസേരയില്‍ ഇതേതാ ഈ കുട്ടി? ആ കപ്പലിന് മീശയുണ്ടെന്ന് തീര്‍ച്ച. പെട്ടെന്ന് ഉണ്ണിരാജന്റെ മൊബൈല്‍ പുകയുകയും ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. ഒരു അഗ്നിജ്വാല ചിതയില്‍നിന്നിറങ്ങി ഇത്തിരി ദൂരം ഓടി. അശ്ലീലങ്ങളായിരിക്കുന്നു ആണ്‍നോട്ടങ്ങള്‍. ഫെയ്‌സ്ബുക്കിനു പുറത്ത് പുന്നത്തൂര്‍ ആനക്കോട്ടയില്‍വെച്ച് അന്നാദ്യമായി അവര്‍ കണ്ടുമുട്ടി. മനയ്ക്കല്‍ നിധിയുണ്ടെന്ന് കരുതിയിട്ടൊന്നുമല്ല, വെറുതെ ഒരു മോഹം. അനന്തരം ഉള്ളിലൊരു ചെറുകടല്‍ ക്ഷോഭിച്ചപ്പോള്‍ അവള്‍ ചോദിച്ചു; പോയി ചത്തൂടെ മനുഷ്യാ?
12 കഥകളുടെ സമാഹാരം