ഓംപ്ലെയ്‌റ്റ്
₹125.00 ₹106.00 15% off
In stock
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കുറുങ്കഥകളുടെ ആദ്യസമാഹാരം
ശിഹാബുദ്ദീന്റെ പുതിയ ഓരോ കഥാപ്രപഞ്ചത്തിലൂടെയും ഓരോ തവണ കടന്നുപോകുമ്പോഴും വായനയുടെയും വിസ്മൃതിയുടെയും തെരുവുകളിൽ നാം ഉപേക്ഷിച്ച കഥാപാത്രങ്ങളൊക്കെയും അപ്രതീക്ഷിതമായ തിരിവുകളിലും വളവുകളിലും പേരുമാറിനിന്നു വിസ്മയിപ്പിച്ചു… നിയന്ത്രിത ജീവിതത്തിന്റെ മേൽവിലാസവും, നല്ലപേരും സ്വന്തമാക്കാൻ, കാമവും ക്രോധവും കീഴ്വായുവും തമാശകളും പൊട്ടിച്ചിരികളും നിലവിളികളും രതിമൂർച്ഛയും മോഹങ്ങളും ദയാരഹിതമായി നിയന്ത്രിക്കുന്ന, സഹജീവികളോടുള്ള നിർദ്ദാക്ഷിണ്യ ചോദ്യങ്ങൾ നമ്മൾ ആ കഥകളിൽ കണ്ടു. രണ്ടു പെഗ്ഗിന്റെയും വെളിച്ചക്കുറവിന്റെയും താൽക്കാലിക ബലത്തിൽ ഞാനും നിങ്ങളും, കപടധൈര്യത്തിൽ ചോദിക്കുന്ന “ഊള’ ചോദ്യങ്ങൾ ഇരുട്ടിന്റെയും ലഹരിയുടെയും പിൻബലമില്ലാതെ ശിഹാബുദ്ദീന്റെ കഥകളിൽ ആവർത്തിച്ചുകണ്ടു.ഒപ്പം നീ “കയ്യോടെ പിടിക്കപ്പെട്ടല്ലോ സഹോ” എന്ന പതിവ് ചിരിയും. ശിഹാബിന്റെ കുറുങ്കഥകളുടെ ആദ്യസമാഹാരം സ്നേഹപൂർവ്വം…
പാമ്പുകളുടെ കൂട്ടത്തിലെ ‘ബ്ളാക്ക് മാമ്പ’യുടെ കടിയാണീ ഓരോ കഥയുടെ കൽപ്പകത്തുണ്ടുകളും. കഥാലഹരിയുടെ വിഷാശ്ലേഷത്തിലേക്കു വായനക്കാർക്കു സ്വാഗതം…