Book OMKARAM
Book OMKARAM

ഓങ്കാരം

895.00 805.00 10% off

Out of stock

Browse Wishlist
Category: Language:   MALAYALAM
Specifications
About the Book

സ്‌തോത്രങ്ങൾ കീർത്തനങ്ങൾ

”സ്‌തോത്രങ്ങളും കീർത്തനങ്ങളും അടങ്ങുന്ന ഈ ഗ്രന്ഥം മലയാളക്കരയിലെ എല്ലാ വീടുകളിലും ഒരു പ്രാമാണിക ഗ്രന്ഥമായി സൂക്ഷിക്കാം. സന്ധ്യാനാമജപത്തിന് അത്യുത്തമമായ ഒരു ഗ്രന്ഥം”
– ഡോ. എസ്. ശ്രീദേവി റിട്ട. പ്രിൻസിപ്പൽ, ഗവ. ട്രെയിനിംഗ് കോളേജ്

20 വർഷത്തിലേറെയായി ഭക്തരുടെ ഇടയിൽ ചിരപ്രതിഷ്ഠ നേടിയ ഗ്രന്ഥം

ഓങ്കാരമെന്ന ആദിപ്രണവത്തെ അതിന്റെ എല്ലാ സമഗ്രതയോടും അതുമായി ബന്ധപ്പെട്ട കീർത്തനങ്ങളോടും സ്‌തോത്രങ്ങളോടും മന്ത്രങ്ങളോടും കൂടി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം. പ്രഭാത സന്ധ്യാവേളകളിലെ നാമജപത്തിന് ഏറെ ഫലപ്രദം. കലിയുഗത്തിൽ മനുഷ്യനൻമയ്ക്ക് പ്രയോജനപ്പെടുന്നതും ഗൃഹാന്തരീക്ഷം ഭക്തിസാന്ദ്രവും ഐശ്വര്യപൂരിതവുമാക്കുന്നതിന് ഏറ്റവും ലളിതമായ മാർഗ്ഗമാണ് നാമജപം. മനുഷ്യജൻമത്തെ നൻമയിലേയ്ക്കും, വിശുദ്ധിയിലേയ്ക്കും നയിക്കാൻ പര്യാപ്തമായ കീർത്തനങ്ങളും സ്‌തോത്രങ്ങളുമടങ്ങിയ ഗ്രന്ഥം നിരവധി എഡിഷനുകൾ പിന്നിട്ടുകഴിഞ്ഞു. മനസും ശരീരവും പവിത്രീകരിക്കാൻ സഹായിക്കുന്ന ഗ്രന്ഥം 18 തലക്കെട്ടുകളിലൂടെ കടന്നുപോകുന്നു. അനായാസ ജപത്തിനുതകുന്ന വലിയ അക്ഷരത്തിലുള്ള അച്ചടി നിങ്ങളുടെ വായനയെ എളുപ്പമാക്കുന്നു. മനസിൽ നിത്യാനന്ദവും സന്തോഷവും നിറയ്ക്കാൻ സഹായിക്കുന്ന സന്ധ്യാനാമ ജപം എന്ന ആദ്യശീർഷകത്തോടെ ഗ്രന്ഥാരംഭം. കൂടാതെ മഹാഗണപതികീർത്തനങ്ങൾ, ദേവീ സ്‌തോത്രങ്ങൾ, നവഗ്രഹകീർത്തനങ്ങൾ, വിഷ്ണുകീർത്തനങ്ങൾ, ദശാവതാരശ്ലോകങ്ങൾ, ശ്രീരാമസ്തോത്രങ്ങൾ, ശ്രീകൃഷ്ണസ്തോത്രങ്ങൾ, ശ്രീ പരമേശ്വരകീർത്തനങ്ങൾ, ബ്രഹ്മദേവസ്തുതികൾ, ശ്രീ സുബ്രഹ്മണ്യകീർത്തനങ്ങൾ, ഹനുമത്കീർത്തനങ്ങൾ, ശ്രീ ധർമ്മശാസ്താകീർത്തനങ്ങൾ, ദാർശനികസ്‌തോത്രങ്ങൾ, അഭീഷ്ടസിദ്ധിക്ക് ജപിക്കേണ്ട മന്ത്രങ്ങൾ, ദൈനികസ്‌തോത്രങ്ങൾ (ദിനംതോറുമുള്ള), ഗായത്രീമന്ത്രങ്ങൾ, നാഗദേവതാസ്തുതികൾ എന്നിവയും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.