ഒലീവ് മരത്തണലില്‍
₹180.00 ₹144.00 20% off
In stock
ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ ജോര്‍ദാനിലൂടെ ഒരു സഞ്ചാരം
രമേഷ് ശങ്കരന്‍
‘ഒലീവ് മരത്തണലി’ലൂടെ സഞ്ചരിക്കവെ അറബിക്കഥകളിലും, ആയിരത്തൊന്ന് രാവുകളിലും, അശാന്തിയുടെ യുദ്ധപുസ്തകങ്ങളിലും നിന്ന് വായിച്ചറിഞ്ഞ ദേശങ്ങളെ നേരില്‍കണ്ട പ്രതീതിയാണ് എനിക്കനുഭവപ്പെട്ടത്. ഒപ്പം അധിനിവേശത്തിന്റെ നഗരക്കാഴ്ചകള്‍ കൊടുംനോവുകളുടെ തീക്കനലുകളായി ഉള്ളുപൊള്ളിച്ചു. ലാളിത്യമാര്‍ന്ന ഭാഷയും, ആഖ്യാന മികവും, അക്ഷരങ്ങളില്‍ തുടികൊട്ടി നില്‍ക്കുന്ന ആത്മാര്‍ത്ഥതയും ഇതിനെ വേറിട്ടതാക്കുന്നു. ഒരു ദേശത്തിന്റെ ശ്വാസനിശ്വാസങ്ങളെ ഹൃദത്തിലേറ്റുവാങ്ങി, ശില്പങ്ങളാക്കി ഉയിരുകൊടുത്തപ്പോള്‍, അത് ‘ഒലീവ് മരത്തണലായി’ പിറന്നുവീണു. സഞ്ചാരസാഹിത്യമെന്ന രൂപച്ചിമിഴിനുമപ്പുറത്തേയ്ക്ക് പറന്നുയരാനുള്ള കെല്പ് ഈ കൃതിക്കുണ്ട്. ചരിത്രാന്വേഷകര്‍ക്ക് ഒരു സഹായകഗ്രന്ഥമെന്ന നിലയിലും ഇത് പ്രയോജനപ്പെടും എന്നതിനു സംശയമില്ല…’
-ഡോ. ഇന്ദിരാ ബാലചന്ദ്രന്‍