Description
സുനില്‍ പരമേശ്വരന്‍
ഉള്ളു പൊള്ളുന്ന അനുഭവങ്ങളും ജീവിതം പറയുന്ന ഓര്‍മ്മകളും
ഇടമുറിയാതെ പെയ്ത കർക്കടക രാവുകളിലാണ് ജോസഫും, രാമേട്ടനും, ആത്മാറാം സേട്ടുമെല്ലാം പിന്നെയും എന്നെ തേടിയെത്തിയത്. കാലം കോറിവച്ച വേദനകളായിരുന്നു ആ ജന്മങ്ങൾ… കന്യാകുമാരിയിലേക്കുള്ള ആകസ്മിക യാത്രയിലാണ് ഇവർ എന്നെ ആദ്യം പിടികൂടിയത്. മനസ്സിൽ നിന്നും മായ്ച്ചാലും മായാത്ത ഒരു നീറ്റൽപോലെ… നോവുകടൽ. സ്വയം തലതല്ലിക്കരയുമ്പോൾ, കാണുന്നവർക്ക് ആനന്ദം പകരുന്ന കടൽ. ഞാൻ അനുഭവിച്ചറിഞ്ഞ ചില ജീവിതസത്യങ്ങളും, അവയെക്കുറിച്ചുള്ള ഓർമ്മകളും…








Reviews
There are no reviews yet.