Add a review
You must be logged in to post a review.
₹850.00 ₹722.00
15% off
In stock
ഭാരതത്തിലെ ഏറ്റവും പഴക്കമുള്ളതും അത്യാകര്‍ഷകവുമായ ശാസ്ത്രീയ നൃത്തമാണ് ഭരതനാട്യം. ശരിയായ ശൈലിയില്‍ ഈ കല സ്വയം അഭ്യസിക്കുവാനായി മൃതഭൂമി, ഭരതനാട്യത്തിന്റെ മുഴുവന്‍ പ്രാരംഭ പാഠങ്ങളും ഏഴ് പ്രാഥമിക ഇനങ്ങള്‍ ഉള്‍പ്പെടെ രണ്ട് ഡി.വി.ഡി.കളിലായി പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. ഭരതനാട്യ ആചാര്യനായ ശ്രീ.പി.ജി.ജനാര്ദ്ദനന് തയ്യാറാക്കിയ ദൃശ്യ-ശ്രാവ്യ പഠനോപകരണമായ ഈ ഡി.വി.ഡി. ലോകത്തെമ്പാടുമുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഭരതനാട്യത്തില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുവാനായി ഇതേ ആചാര്യന് തന്നെ തയ്യാറാക്കിയ പാഠങ്ങളും ഇനങ്ങളുമാണ് നൂപുരപാദിക 2 അഡ്വാന്‍സ്ഡ് എന്ന പേരിലുള്ള ഈ രണ്ട് ഡി.വി.ഡികളിലുള്ളത്.
ഒന്നാമത്തെ ഡി.വി.ഡിയില്‍ അഭിനയത്തെയും നട്ടുവാങ്കത്തെയും കുറിച്ച് സോദാഹരണ പഠനക്ലാസ്സും, തീര്മാനങ്ങളും ജതികളും ചിട്ടപ്പെടുത്താന്‍ വേണ്ട ശാസ്ത്രീയ പഠനവും അതിനനുയോജ്യമായ അടവുകള്‍ ഇണക്കാനുള്ള പഠനവും, രണ്ട് ഇനങ്ങളാണ് രണ്ടാമത്തെ ഡി.വി.ഡി.യില്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ ഒരു വര്‍ണ്ണം 10 മിനുട്ടില്‍ കുറവുള്ള സമയത്തേക്ക് ചിട്ടപ്പെടുത്തി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസ്വാദ്യകരമായ പിന്നണി സംഗീതം ഇതിനു മാറ്റുകൂട്ടുമ്പോള്‍ ഏവരും ഈ നൃത്തം കാണാന്‍ ഇഷ്ടപ്പെടുമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. കൂടാതെ ഇതിന്‍പ്രകാരം നൃത്തങ്ങള്‍ സ്വയം അഭ്യസിക്കുമ്പോള്‍ ഉന്നത നിലവാരത്തിലുള്ള ഭരതനാട്യം അവതരിപ്പിക്കുവാന്‍ നര്‍ത്തകര്‍ക്കു സാധിക്കും എന്ന് കൂടി ഞങ്ങള്‍ വിശ്വസിക്കുന്നു.
തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ 1935ല്‍ ജനിച്ചു. ധനതത്ത്വശാസ്ത്രത്തില്‍ ബി.എ. ബിരുദം. സംസ്കൃതം, തമിഴ്, കന്നട, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനം. ഭരതനാട്യത്തില്‍ എം.ആര്. രാജരത്നം പിള്ളയും നട്ടുവാങ്കത്തില്‍ കല്യാണസുന്ദരംപിള്ളയും സംഗീതത്തില്‍ പറവൂര്‍ വെങ്കിടാചലം ഭാഗവതരും ഗുരുനാഥന്മാരാണ്. മൃദംഗം, തബല, പുല്ലാങ്കുഴല്‍, വയലിന് എന്നീ സംഗീതോപകരണങ്ങള്‍ പരിശീലിച്ചിട്ടുണ്ട്. ഭരതനാട്യ ഇനങ്ങള്‍ രചിക്കുക, സംവിധാനം ചെയ്ത് അഭ്യസിപ്പിക്കുക; നൃത്തശില്പങ്ങള്, നൃത്തനാടകങ്ങള്‍ എന്നിവ സംവിധാനം ചെയ്യുക, പഴയ ആചാര്യന്മാരുടെ കൃതികള്‍ക്ക് നൃത്തം ചിട്ടപ്പെടുത്തി പഠിപ്പിക്കുക, നൃത്താധ്യാപകര്‍ക്ക് നട്ടുവാങ്കത്തില്‍ പരിശീലനം കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു. വിശിഷ്ട സേവനത്തിന് കേരള സര്‍ക്കാറിന്റെ അധ്യാപകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കം. മക്കള്‍: സലില്‍, സച്ചിന്, സാജന്. വിലാസം: പൊയ്യാറ വീട്, പി.ഒ. വാടാനപ്പള്ളി 680 614.
You must be logged in to post a review.
Reviews
There are no reviews yet.