നിത്യാന്തരംഗം
₹210.00 ₹168.00 20% off
In stock
ഷൗക്കത്ത്
ഗുരു നിത്യയോടൊത്തുള്ള നാളുകൾ
ജീവിതം വഴിമുട്ടി നില്ക്കുമ്പോൾ, ഇനിയെന്തെന്നറിയാതെ സങ്കീർണ്ണമായ ചോദ്യങ്ങളുമായി വീർപ്പുമുട്ടുമ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ട തോണി കടലിലെന്നപോലെ ശരീരവും മനസ്സും ബുദ്ധിയും അലയുമ്പോൾ ഒരാൾ ജീവിതത്തിൽ സംഭവിക്കുക.
ആ സംഭവം ജീവിതത്തിന് ഒരു വ്യവസ്ഥയുണ്ടാക്കിത്തരിക. ഇടുങ്ങിയ കാഴ്ചയിലേക്ക് ഒരാകാശമായി നിറയുക. ധന്യതയോടെ മുന്നോട്ടു
നടക്കാനുള്ള ധീരതയാകുക.
അങ്ങനെ ഒരാളെ അനുഭവിച്ച് തിരിഞ്ഞു നടക്കുമ്പോൾ ആ ബന്ധത്തിന് ഒരു പേരിട്ടു വിളിക്കണമെന്ന് നിർബന്ധമെങ്കിൽ ഗുരു എന്നു വിളിക്കാം. സൗഹൃദവും പ്രണയവും മാതൃത്വവും പിതൃത്വവുമെല്ലാം ഇഴചേർന്നു കിടക്കുന്ന ഒരു സ്വതന്ത്രവിഹായസ്സാണത്. വിധേയപ്പെടുകയോ വിധേയപ്പെടുത്തുകയോ ചെയ്യാത്ത സ്നേഹം.
നമ്മിൽനിന്ന് അകന്നതോ നാം അകറ്റിയതോ ആയ നമ്മെ ചേർത്തുപിടിക്കാൻ വെളിച്ചമാകുന്ന സാന്നിദ്ധ്യം. അതെ. അങ്ങനെ ഒരു സാന്നിദ്ധ്യം എനിക്കുണ്ട്. അവനു പേർ നിത്യചൈതന്യയതി. എനിക്ക് ശിഷ്യന്മാരില്ല, സുഹൃത്തുക്കളേയുള്ളൂ
എന്ന് അവൻ. നീ എനിക്ക് ഗുരുവെന്ന് ഞാൻ.
ഗുരുവിനോടൊത്തു കഴിഞ്ഞ നാളുകളിൽനിന്നും അടർത്തിയെടുത്ത ചില താളുകൾ. തത്വചിന്തകളോ അത്ഭുതങ്ങളോ ഒന്നുമില്ല. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങൾ. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനാകാൻ പ്രചോദനമായ ഉണർത്തലുകൾ. അത്രമാത്രം.