നിരീശ്വരന്‍
₹340.00 ₹289.00 15% off
In stock
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ നേടിയ കൃതി
9-ാം പതിപ്പ്
“ജീവനില്ലാത്ത കല്ലും മരോം ചേർന്നതല്ലേ പളളീം അമ്പലോമൊക്കെ,” ആലിലകളിൽ കാറ്റിന്റെ ആയിരം നാവിളക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ആന്റണി പറഞ്ഞു. “അങ്ങനേങ്കിൽ നിലവിലുളള സകല ഈശ്വരസങ്കല്പങ്ങളേം നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ എന്തുകൊണ്ട് നമുക്കും സൃഷ്ടിച്ചൂടാ. ഈശ്വരനെ നേരിടാനായി മറ്റൊരീശ്വരൻ.” “കാക്കത്തൊള്ളായിരം ഈശ്വരന്മാരെക്കൊണ്ട് പൊറുതിമുട്ടീരിക്കുമ്പോ പുതിയൊരുത്തനെക്കൂടി സൃഷ്ടിച്ചിട്ടെന്തുകാര്യം.” സഹീർ ചോദിച്ചു. “കാര്യോണ്ട് സഹീർ. സകല ഈശ്വരന്മാർക്കും ബദലായി നിൽക്കുന്നവനാണവൻ. അതിനാൽ നമ്മൾ സൃഷ്ടിക്കുന്ന പുതിയ ഈശ്വരന്റെ പേര് നിരീശ്വരൻ എന്നാരിക്കും.” ‘”നിരീശ്വരൻ… നിരീശ്വരൻ…” ഭാസ്കരൻ ആ നാമം രണ്ടു വട്ടം നാവിലിട്ടു സ്വാദ് പരിശോധിച്ചു. അവിശ്വാസികൾ സ്ഥാപിച്ച ആ വിമതദൈവം ദേശത്തിലെ വ്യത്യ സ്തരായ ആൾക്കാരുടെ നിത്യജീവിതപ്രശ്നങ്ങൾക്ക് പരിഹാര മേകിക്കൊണ്ട് ജനവിശ്വാസത്തിന്റെ അടിസ്ഥാനമായിത്തീരു കയും അങ്ങനെ നായകപദവിയിലേക്കുയരുകയും ചെയ്യുന്നതിന്റെ രസകരമായ കഥ.
“ഗ്രാമീണവിശ്വാസങ്ങളുടെയും ജീവിതാവബോധത്തിന്റെയും കരുത്തുവിളിച്ചോതുന്ന ആൽമാവും അതിന്റെ ചോട്ടിലെ നിരീശ്വര (പ്രതിഷ്ഠയും അതുമായി ബന്ധപ്പെട്ട അത്ഭുതാനുഭവങ്ങളും തികച്ചും കേരളീയമായ ഒരു മാന്ത്രിക യാഥാർത്ഥ്യത്തെ നിർമ്മിക്കുന്നുണ്ട്. മലയാളനോവലിന്റെ വളർച്ചയെ നിസ്സംശയമായും ‘ഈ രചന അടയാളപ്പെടുത്തുന്നുണ്ട്.
-ഡോ. എസ്. എസ്. ശ്രീകുമാർ