Book NIRAM PIDIPICHA NUNAKAL 2 VOL SET
Book NIRAM PIDIPICHA NUNAKAL 2 VOL SET

നിറം പിടിപ്പിച്ച നുണകൾ

1200.00 1020.00 15% off

In stock

Browse Wishlist
Author: YESHPAL Category: Language:   MALAYALAM
Specifications Pages: 976
About the Book

ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട പുസ്തകം

യശ്പാൽ

സ്വാതന്ത്ര്യലബ്ധിയോടൊപ്പം വെട്ടിമുറിക്കപ്പെട്ട ഇൻഡ്യൻ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ശരീരത്തിനേറ്റ ആഴമേറിയ മുറിവുകളിൽ നിന്ന് ഇപ്പോഴും രക്തമിറ്റുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും ഭയാനകമായ മാനുഷിക പ്രതിസന്ധിയും ദുരന്തവുമായിരുന്നു ഇൻഡ്യാവിഭജനം. ആ ഇരുണ്ട കാലം വിതച്ച പകയുടെയും പ്രതികാരത്തിന്റെയും വിഷവിത്തുകൾ തലമുറകളിലേക്കു വേരുകളാഴ്ത്തി. സംസ്കാരഹീനമായ ഏതോ പ്രാകൃതയുഗത്തിലെ നരകതുല്യമായ ജീവിതാവസ്ഥയുടെ അന്ധകാരത്തിലേക്ക് ലക്ഷക്കണക്കിനു മനുഷ്യരെ വലിച്ചു താഴ്ത്തിയ ദുരിതവർ ഷങ്ങളുടെ യഥാതഥ ചിത്രീകരണമാണ് ഈ നോവൽ. തീക്ഷ്ണമായ വൈയക്തികാനുഭവങ്ങളുടെ ഇഴയടുപ്പം യശ്പാലിന്റെ ഈ മാസ്റ്റർപീസിനെ കാലാതിവർത്തിയാക്കുന്നു. അധികാരമോഹികളായ ഭരണാധികാരികളുടെ മദ മോഹ മാത്സര്യങ്ങൾക്കിടയിൽപ്പെട്ട് സ്വത്തും ബന്ധങ്ങളും മനസ്സും ശരീരവും അഭിമാനവുമെല്ലാം നഷ്ടപ്പെട്ട നിരപരാധികളുടെ നിരന്തര ജീവിതസമരത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും കഥ ചോരത്തുടുപ്പുള്ള ഭാഷയിൽ രേഖപ്പെടുത്തിയ നോവൽ. വാസ്തുഹാരകളുടെ ഇതിഹാസം.

വിവർത്തനം: പി.എ. വാരിയർ

The Author

You're viewing: NIRAM PIDIPICHA NUNAKAL 2 VOL SET 1200.00 1020.00 15% off
Add to cart