നിങ്ങളുടെ ജീവിതത്തെയും തൊഴിലിനേയും എങ്ങനെ ആസ്വാദ്യകരമാക്കാം
₹220.00 ₹187.00 15% off
In stock
ഡേൽ കാർണഗി
പ്രയാസങ്ങൾ അല്ലാതെ, സൗഭാഗ്യങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ എണ്ണിയിട്ടുണ്ടോ?
മറ്റുള്ളവരെ അംഗീകരിക്കാൻ നിങ്ങൾ പഠിച്ചിട്ടുണ്ടോ ?
അന്യരുടെ കാര്യങ്ങളിൽ ആത്മാർഥമായ താത്പര്യം നിങ്ങൾ പ്രകടിപ്പിക്കാറുണ്ടോ?
സ്വന്തം തെറ്റുകൾ തുറന്നുപറയുവാൻ നിങ്ങൾ സന്നദ്ധനാകാറുണ്ടോ?
ജീവിതത്തിൽ സന്തോഷവും ചാരിതാർഥ്യവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ, ഇതുപോലെ അനേകം ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം നൽകേണ്ടതുണ്ട്. തൊഴിലിൽ സാമർഥ്യവും സാഫല്യവുമാണ് ലക്ഷ്യമെങ്കിൽ, സ്വന്തം കരുത്തും കരുത്തില്ലായ്മയും തിരിച്ചറിയേണ്ടതുണ്ട്. ഈ പുസ്തകത്താളുകളിൽ നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്നത് നിങ്ങളെ ത്തന്നെയാണ്, നിങ്ങളുടെ ചുറ്റുമുള്ളവരെയാണ്, ചുറ്റുപാടുകളെയാണ്. നിങ്ങളിൽ അന്തർലീനമായ കഴിവുകൾ, വാസനകൾ, മിടുക്കുകൾ ഒക്കെ ഇതിലൂടെ തെളിഞ്ഞു തെളിഞ്ഞുവരുന്നു. ജീവിതത്തെ വെളിച്ചംകൊണ്ടു നിറയ്ക്കുന്ന നിധികുംഭങ്ങൾ ഇതിൽ മറഞ്ഞിരിപ്പുണ്ട്. അവ നിങ്ങളുടെ ഭാവിയെ സമ്പന്നമാക്കും, സാർഥകമാകും.
വിവർത്തനം: രമാമേനോൻ