Book NINGAL MARIKKUMBOL AARU KARAYUM?
Book NINGAL MARIKKUMBOL AARU KARAYUM?

നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും?

199.00 179.00 10% off

In stock

Author: ROBIN SHARMA Category: Language:   Malayalam
Publisher: JAICO BOOKS
Specifications Pages: 269
About the Book

റോബിന്‍ ശര്‍മ്മ

ദി മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറിയില്‍ നിന്നുള്ള ജീവിത പാഠങ്ങള്‍

“റോബിൻ ശർമ്മയുടെ മാർഗ്ഗദർശനങ്ങൾ ദലൈലാമയുടേതുമായി കിടനിൽക്കുന്നവയാണ്.”
-ദി ടൈംസ്

“നിങ്ങൾ ജനിച്ചപ്പോൾ ലോകം ആനന്ദിച്ചു, പക്ഷെ നിങ്ങൾ കരഞ്ഞു. നിങ്ങൾ മരിക്കുമ്പോൾ ലോകം കരയുകയും നിങ്ങൾ ആനന്ദിക്കുകയും ചെയ്യുന്ന തരത്തിൽ ജീവിക്കുക.”
– പുരാതന സംസ്കൃത പഴഞ്ചൊല്ല്

മുകളിൽ ഉദ്ധരിച്ച വിവേകരത്നം നിങ്ങളുടെ ഹൃദയത്തിന്റെ അഗാധതയിൽ ശക്തമായ ഒരു പ്രതികരണം ഉണർത്തുന്നുണ്ടോ? നിങ്ങൾ അർഹി ക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്ന അർത്ഥത്തോടെയും ആനന്ദത്തോടെയും ഉല്ലാസത്തോടെയും ജീവിക്കാനുള്ള അവസരം ഒരിക്കലും തരാതെ ജീവിതം അതിവേഗം വഴുതിപ്പോകുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എങ്കിൽ, ആയിരക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ച നേതൃത്വപാടവ ഗുരുവായ റോബിൻ ശർമ്മയുടെ ഈ സവിശേഷ പുസ്തകം നിങ്ങളെ ഉജ്ജ്വലമായ പുതിയൊരു ജീവിതരീതിയിലേക്ക് നയിക്കുന്ന മാർഗദീപമായിരിക്കും. വിജ്ഞാന സമ്പന്നവും അതേസമയം വായിക്കാൻ എളുപ്പവുമായ ഈ കൃതിയിൽ അദ്ദേഹം ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ലളിതമായ 101 പരിഹാര മാർഗങ്ങൾ അവതരിപ്പിക്കുന്നു. ഇതിൽ മാനസിക സമ്മർദ്ദവും ആധിയും അകറ്റുന്നതിനുള്ള, അധികമാർക്കും അറിയാത്ത മാർഗങ്ങൾ മുതൽ കാലങ്ങളെ അതിജീവിക്കുന്ന ഒരു പൈതൃകം സൃഷ്ടിക്കുമ്പോൾത്തന്നെ ജീവിത യാത്ര ആസ്വദിക്കുന്നതിനുള്ള സുശക്തമായ മാർഗങ്ങൾ വരെ ഉൾപ്പെടുന്നു.

The Author

You're viewing: NINGAL MARIKKUMBOL AARU KARAYUM? 199.00 179.00 10% off
Add to cart