Description
അദൃശ്യമായ ഒരു ദണ്ഡില്‍നിന്നും ഏല്ക്കാവുന്ന ശിക്ഷയെ ഭയന്നിട്ടെന്നവണ്ണം ആയുസ്സു മുഴുവന്‍ ഒരു കാളയായി ജീവിച്ചുപോന്നവനെപ്പോലെ അയാള്‍ നടന്നു. ഇതൊരു ജന്മമാണ്. എവിടെയും എത്തുന്നില്ല, വൃത്തം പൂര്‍ത്തിയാക്കുക മാത്രം. വലിയൊരു ഘടികാരത്തിന്റെ ഒറ്റസൂചിയായി അയാള്‍ സ്വയം പകര്‍ന്നാടി. അപ്പോള്‍ തെളിഞ്ഞ്, ഊറിവരുന്ന എണ്ണയുടെ ഗന്ധം അയാള്‍ക്കനുഭവപ്പെട്ടു…
ബന്ദി, അളവുകള്‍, മകുടി, നീചവേദം, പണ്ടാലയുടെ പെട്ടകം, പിറ്റേന്ന്, എണ്ണവില്പനക്കാരന്‍, ആമ എന്നിങ്ങനെ, ശൈലിയുടെയും ആശയത്തിന്റെയും പരമ്പരാഗതവഴിയില്‍നിന്ന് മാറിസഞ്ചരിക്കുന്ന എട്ടു കഥകള്‍. പാപപുണ്യങ്ങളും പകയും പ്രണയവും ചതിയും ദുഃഖവും കാമവും മഹാവ്യസനങ്ങളുമെല്ലാമെല്ലാം പങ്കിട്ടെടുക്കുന്ന എട്ടു ജീവിതഖണ്ഡങ്ങളുംകൂടിയാണിത്.









Reviews
There are no reviews yet.