Book NEDUMPATHAYILE CHERUCHUVADU
Book NEDUMPATHAYILE CHERUCHUVADU

നെടുമ്പാതയിലെ ചെറുചുവട്

325.00 276.00 15% off

In stock

Browse Wishlist
Author: AKKAI PADMASHALI Category: Language:   MALAYALAM
Publisher: V C BOOKS
Specifications
About the Book

അക്കൈ പദ്മശാലി

ജീവിതം

വിവർത്തനം: ടി.എസ്.പ്രീത

ശക്തവും വാചാലവുമായ ആഖ്യാനമാണ് അ​ക്കൈ പദ്മശാലിയുടെ നെടുമ്പാതയിലെ ചെറുചുവട് എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്റ്റിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര പീഡനങ്ങളുടെ ഒരു പർവം അതിജീവിച്ചതിനു ശേഷമാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരെയുള്ള കാഴ്ചപ്പാട് മാറ്റണം എന്ന ദൃഢപ്രതിജ്ഞയിലേയ്ക്കും പരിശ്രമത്തിലേയ്ക്കും അ​ക്കൈ എത്തിയത്. മുഖ്യധാരയിൽ നിന്ന് വ്യതിചലിക്കുന്ന എന്തിനോടും ക്രൂരമായി ഇടപെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത്തരം പൊതുയുക്തികളെ ചോദ്യം ചെയ്യുന്ന ഈ ജീവിതകഥ തുല്യതയുള്ള ഒരു ലോകം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകും.
– ശശി തരൂർ എം പി

എന്റെ ലിംഗത്വം എന്റെ അവകാശമാണ്, എന്റെ തീരുമാനമാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് അ​ക്കൈ പദ്മശാലി. ആണായി ജനിച്ച് പെണ്ണായി ജീവിക്കുന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്. ഒരിക്കൽ ബാംഗ്ലൂരിലെ തെരുവുകളിൽ ഭിക്ഷ യാചിച്ചും കബ്ബൺ പാർക്കിൽ ലൈംഗികവൃത്തി ചെയ്തും ജീവിച്ചിരുന്ന അ​ക്കൈ ഇപ്പോൾ ഭിന്നലിംഗ സമുദായത്തിന്റെ ശബ്ദമാണ്, പ്രതീക്ഷയാണ്.

The Author

You're viewing: NEDUMPATHAYILE CHERUCHUVADU 325.00 276.00 15% off
Add to cart