നാട്യകല: താളം, നട്ടുവം
₹190.00 ₹161.00
15% off
In stock
പി.ജി. ജനാർദ്ദനൻ
സൂക്ഷ്മതയാണ് പി.ജിയുടെ ബൗദ്ധികതയുടെ കാതൽ. അന്വേഷണവ്യഗ്രനായ കലാകാരന്റെ ഉൾപ്പൊരുൾ ഈ പുസ്തകത്തിന്റെ ഓരോ താളിനെയും സമ്പന്നമാക്കുന്നു. ഗാഢമായ വായന, മനനം, നിരീക്ഷണം, കാണാവുന്നതും കേൾക്കാവുന്നതുമായ കലകളെ ഉൾക്കൊണ്ട് താരതമ്യപഠനം തുടങ്ങി സകലകലാവല്ലഭത്വത്തിന്റെ സമ്പൂർണ്ണനിദർശനങ്ങൾ ഈ പുസ്തകത്തിന്റെ അലങ്കാരവും ആകർഷണീയതയുമാകുന്നു.
– ഡോ.എൻ.പി. വിജയകൃഷ്ണൻ
നാട്യകല: സിദ്ധാന്തവും പ്രയോഗവും, നാട്യകല: അഭിനയപാഠം എന്നീ ‘നാട്യകല’ പരമ്പരയുടെ തുടർച്ചയായ ഈ കൃതി നൃത്തപഠനത്തിന്റെ പരിശീലനപാഠങ്ങളാണ്.
നൃത്തകല അഭ്യസിക്കുന്നവർക്കും അഭ്യസിപ്പിക്കുന്നവർക്കും അനിവാര്യമായ പുസ്തകം.
തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ 1935ല്‍ ജനിച്ചു. ധനതത്ത്വശാസ്ത്രത്തില്‍ ബി.എ. ബിരുദം. സംസ്‌കൃതം, തമിഴ്, കന്നട, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനം. ഭരതനാട്യത്തില്‍ എം.ആര്‍. രാജരത്‌നം പിള്ളയും നട്ടുവാങ്കത്തില്‍ കല്യാണസുന്ദരംപിള്ളയും സംഗീതത്തില്‍ പറവൂര്‍ വെങ്കിടാചലം ഭാഗവതരും ഗുരുനാഥന്‍മാരാണ്. മൃദംഗം, തബല, പുല്ലാങ്കുഴല്‍, വയലിന്‍ എന്നീ സംഗീതോപകരണങ്ങള്‍ പരിശീലിച്ചിട്ടുണ്ട്. ഭരതനാട്യ ഇനങ്ങള്‍ രചിക്കുക, സംവിധാനം ചെയ്ത് അഭ്യസിപ്പിക്കുക; നൃത്തശില്പങ്ങള്‍, നൃത്തനാടകങ്ങള്‍ എന്നിവ സംവിധാനം ചെയ്യുക, പഴയ ആചാര്യന്മാരുടെ കൃതികള്‍ക്ക് നൃത്തം ചിട്ടപ്പെടുത്തി പഠിപ്പിക്കുക, നൃത്താധ്യാപകര്‍ക്ക് നട്ടുവാങ്കത്തില്‍ പരിശീലനം കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു. വിശിഷ്ട സേവനത്തിന് കേരള സര്‍ക്കാറിന്റെ അധ്യാപകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കം. മക്കള്‍: സലില്‍, സച്ചിന്‍, സാജന്‍. വിലാസം: പൊയ്യാറ വീട്, പി.ഒ. വാടാനപ്പള്ളി 680 614.