Add a review
You must be logged in to post a review.
₹175.00 ₹149.00
15% off
In stock
കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍ എന്ന സമാഹാരത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം.
മലയാളം അച്ചടിക്കു തുടക്കം കുറിച്ച ബെഞ്ചമിന്‍ ബെയ്‌ലി കുട്ടികള്‍ക്കു പഠിക്കാന്‍വേണ്ടി ഇംഗ്ലീഷില്‍നിന്നു കണ്ടെത്തി പരിഭാഷപ്പെടുത്തിയ എട്ടു സന്മാര്‍ഗകഥകളാണ് ഈ പുസ്തകത്തിലുള്ളത്.
മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയുടെ പുനരാഖ്യാനം.
ഡോ. കെ. ശ്രീകുമാര്‍ 1967 ഡിസംബര്‍ 31ന് എറണാകുളം ജില്ലയിലെ കണയന്നൂരില്‍ ജനിച്ചു. അച്ഛന്‍: കെ.എം. ലക്ഷ്മണന്‍ നായര്‍. അമ്മ: എ.എസ്. വിശാലാക്ഷി. മലയാളസാഹിത്യത്തില്‍ എം.എ. എം.ഫില്‍, ബി.എഡ്. ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും. മലയാള സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ ഡോക്ടറേറ്റ് നേടി. കാല്‍നൂറ്റാണ്ടു നീണ്ട പത്രപ്രവര്‍ത്തനത്തിനുശേഷം 2016-ല്‍ മാതൃഭൂമിയില്‍നിന്ന് സ്വയം വിരമിച്ചു. ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്ററാണ്. ബൃഹദ്ഗ്രന്ഥങ്ങളടക്കം ഇരുനൂറിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യം, നാടോടിവിജ്ഞാ നീയം, നാടകപഠനം, ജീവചരിത്രം, ലേഖന പരമ്പര, പുനരാഖ്യാനം, കവിത എന്നീ മേഖലകളിലുള്ളവയാണ് രചനകള്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയുമടക്കം എഴുപതോളം പ്രമുഖ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് താമസം. ഇന്ദു ഭാര്യയും വൈശാഖനും നയനതാരയും മക്കളുമാണ്. വിലാസം: 'ദേവീകൃപ, പി.ഒ. ബാലുശ്ശേരി, കോഴിക്കോട്, പിന്‍ - 673612. ഫോണ്‍: 9544246473. e-mail: sreey2002@gmail.com, Website: www. drksreekumar.com
You must be logged in to post a review.
Reviews
There are no reviews yet.