Description
ഭൂമിയില്‍ മനുഷ്യരുണ്ടായതെന്ന്? എങ്ങനെ? എവിടെ?
ചോദ്യങ്ങള്‍ ലളിതമാണ്. ഉത്തരങ്ങള്‍ അതിസങ്കീര്‍ണ്ണവും.
മനുഷ്യവംശത്തിന്റെ ചരിത്രമെഴുതുക ഏറ്റവും പ്രയാസമേറിയ പ്രവൃത്തികളിലൊന്നാണ്. ജനിച്ച നാള്‍ മുതല്‍ ഡയറി എഴുതാനും എഴുതിത്തുടങ്ങിയവ തുടര്‍ന്നുപോകാനുംപോലും പലര്‍ക്കും സാധിക്കാറില്ല. അപ്പോഴാണ് കാക്കത്തൊള്ളായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ജനിച്ച മനുഷ്യരുടെ ചരിത്രം! എന്നാല്‍, അത്തരമൊരു ദൗത്യം തന്മയത്വത്തോടെ പൂര്‍ത്തിയാക്കുകയാണ് നമ്മള്‍ അങ്ങനെ നമ്മളായി എന്ന പുസ്തകം.
മനുഷ്യകുലത്തിന്റെ ചരിത്രം ലളിതമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥം



