1 review for Nalukettu New
Add a review
You must be logged in to post a review.
₹260.00 ₹221.00 15% off
In stock
1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ കൃതി.
അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നേടുങ്കന്കാരാഗൃഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കുനീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോള്‍ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവല്‍ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനടിയില്‍ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്, തിരക്കഥാകൃത്ത്, സംവിധായകന്, ജ്ഞാനപീഠ പുരസ്കാര ജേതാവ്. 2005ല്‍ പത്മഭൂഷണ്‍. ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായിരുന്നു. കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. നാലുകെട്ട്, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡ്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് അവാര്‍ഡ്. നിര്‍മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് പലതവണ അര്‍ഹനായി. മാതൃഭൂമി സാഹിത്യപുരസ്കാരവും ചലച്ചിത്രസപര്യാപുരസ്കാരവും ലഭിച്ചു. മഞ്ഞ്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി. മുഹമ്മദിനോടൊപ്പം), വാരാണസി (നോവലുകള്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, വാനപ്രസ്ഥം (കഥകള്‍), ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണംമാതൃഭൂമി ബുക്സ്), മനുഷ്യര്‍ നിഴലുകള്‍ (മറുനാടന്‍ ചിത്രങ്ങള്‍മാതൃഭൂമി ബുക്സ്), എം.ടി.യുടെ അഞ്ച് തിരക്കഥകള്‍ (മാതൃഭൂമി ബുക്സ്) എന്നിവ മറ്റു പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍.
You must be logged in to post a review.
HARITHA.P. K –
GOOD BOOK, GIVEN NICE EXPERIENCE OF READING