Add a review
You must be logged in to post a review.
₹100.00 ₹80.00 20% off
In stock
മനുഷ്യന് അഥവാ ഹോമോസാപിയന്‍സ് എന്ന് സ്വയം നാമകരണം ചെയ്ത നഗ്നവാനരന്‍ ജന്തുലോകത്തിലെ മറ്റുള്ളവയില്‍നിന്ന് തികച്ചും വ്യത്യസ്തനാണ്. വ്യുത്പന്നമതിയായിട്ടും അവന് നഗ്നവാനരന്തന്നെ. മനുഷ്യനെ ഒരു ജന്തുവെന്ന നിലയില്‍ സസൂക്ഷ്മം നിരീക്ഷിച്ച് അവന്റെ പെരുമാറ്റത്തെക്കുറിച്ച് ലോകപ്രശസ്ത നരവംശശാസ്ത്രജ്ഞനായ ഡോ. ഡെസ്മണ്ട് മോറിസ് രചിച്ച കൃതി. വില്പനയില് ചരിത്രം സൃഷ്ടിച്ച പുസ്തകങ്ങളിലൊന്നിന്റെ മലയാളവിവര്‍ത്തനം.
രണ്ടാംപതിപ്പ്
നരവംശ ശാസ്ത്രജ്ഞന്, ജന്തുശാസ്ത്രജ്ഞന് എന്നീ നിലകളില്‍ പ്രശസ്തന്‍. ടെലിവിഷന്‍ പ്രൊഡ്യൂസര്‍, സര്‍റിയലിസ്റ്റ് ചിത്രകാരന്, നോവലിസ്റ്റ്, ബാലസാഹിത്യ രചയിതാവ് തുടങ്ങി വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു. 1928 ജനവരി 24ന് ഇംഗ്ലണ്ടില്‍ സ്വിന്ഡനിനടുത്തുള്ള പര്ടണ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് ഹാരിമോറിസ് ബാലസാഹിത്യകാരനായിരുന്നു. ഇരുപതാം വയസ്സില്‍ ആദ്യത്തെ വണ്മാന് ഷോ ചിത്രപ്രദര്‍ശനം നടത്തി. ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ജന്തുശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് ജന്തുപെരുമാറ്റത്തെക്കുറിച്ച് ടെലിവിഷന്‍ പരമ്പരകള്‍ നിര്‍മിക്കാന്‍ തുടങ്ങി. മനുഷ്യക്കുരങ്ങുകളുടെ ചിത്രം വരയ്ക്കാനുള്ള കഴിവുകളെക്കുറിച്ചും മനുഷ്യരുടെ കലയുമായി അതിനുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ദി ബയോളജി ഓഫ് ആര്‍ട്ട് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കുട്ടികള്‍ക്കുവേണ്ടി ഏപ്സ് ആന്‍ഡ് മങ്കീസ്, ദി ബിഗ് ക്യാറ്റ്സ് എന്നീ പുസ്തകങ്ങള്‍ രചിച്ചു. തുടര്‍ന്ന് അതിപ്രശസ്തമായ ദി നേക്കഡ് ഏപ് എന്ന പുസ്തകം പുറത്തുവന്നു. മനുഷ്യനെന്ന മൃഗത്തെക്കുറിച്ച് ഒരു ജന്തുശാസ്ത്രജ്ഞന്റെ സൂക്ഷ്മമായ പഠനമാണീ പുസ്തകം. മനുഷ്യസ്വഭാവത്തെക്കുറിച്ചും പെരുമാറ്റ സവിശേഷതകളെക്കുറിച്ചും, തുടര്‍ന്ന് ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ദി ഹ്യൂമന്‍ സൂ, പാറ്റേണ്‍സ് ഓഫ് റിപ്രൊഡക്ടീവ് ബിഹേവിയര്‍, ഇന്റിമേറ്റ് ബിഹേവിയര്‍, മാന്വാച്ചിങ്, എ ഫീല്‍ഡ് ഗൈഡ് ടു ഹ്യൂമന്‍ ബിഹേവിയര്‍ എന്നിവയാണ് ഈ ജനുസ്സില്‍പ്പെട്ട പ്രശസ്തമായ പുസ്തകങ്ങള്‍. ആനിമല്‍ ഡേയ്സ് എന്ന പേരില്‍ ആത്മകഥയുടെ ആദ്യഭാഗം പ്രസിദ്ധീകരിക്കപ്പെട്ടു. െതയ്ംസ് ടിവിക്കുവേണ്ടി അവതരിപ്പിച്ച ദി ഹ്യൂമന്‍ റേസ് എന്ന ടെലിവിഷന്‍ പരമ്പര ഏറെ ജനപ്രിയമായി. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ഇന്റോക്ക് എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ദി ഹ്യൂമന്‍ ആനിമല്‍ എന്ന ടിവി പരമ്പര മികച്ച ഡോക്യുമെന്ററി പരമ്പരയ്ക്കുള്ള ലോസ് ആഞ്ചലസിലെ കേബിള്‍ ഏസ് അവാര്‍ഡ് നേടി. 37,000 മൈല്‍ ദൂരം സഞ്ചരിച്ച് 21 രാജ്യങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ സന്ദര്‍ശിച്ചു. വാച്ചിങ് എന്ന പേരില്‍ ഓര്‍മക്കുറിപ്പുകള്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.