Description
ഗഹനശാസ്ത്രത്തിന്റെയും ജനതാത്പര്യത്തിന്റെയും അതുല്യമായൊരു മോറിസ് മിശ്രണം.- സണ്‍ഡെ ടെലഗ്രാഫ്
നര്‍മരസപ്രദമായ ഉപാഖ്യാനങ്ങളുടെ ഒരു അക്ഷരച്ചെപ്പ്. എന്നാല്‍ പണ്ഡിതോചിതമായൊരു ധ്വനിയും സാരമായൊരു ഉദ്ദേശ്യവും അതിനുണ്ട്.- ഡെയ്‌ലി മെയ്ല്‍
പുരുഷശരീരത്തിന്റെ ഒരു സമഗ്രപഠനമാണ് മോറിസിന്റെ ‘നഗ്നപുരുഷന്‍’. മനുഷ്യന്റെ ഒരു സ്വാഭാവികചരിത്രംകൂടിയാണിത്. സാമൂഹ്യ പരിഷ്‌കാരങ്ങളും പ്രാദേശിക ആചാരങ്ങളും അതിശയോക്തിയോടെ വര്‍ണിക്കുകയും പരിഷ്‌കരിക്കുകയും ചിലപ്പോള്‍ അടിച്ചമര്‍ത്തുകയും ചെയ്ത പുരുഷന്റെ ജൈവഭാവങ്ങളെ ഇതില്‍ പഠനവിധേയമാക്കുന്നു.
ജന്തുശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മനുഷ്യനെ വിവരിക്കുന്ന ഈ പുസ്തകം അവനെ, അതിവിദൂരമല്ലെങ്കിലും വംശനാശം നേരിടുന്നൊരു ജീവജാതിയുടെ ആകര്‍ഷകമാതൃകയായി പരിഗണിക്കുന്നു. ഏറെ വിവാദമായ പുരുഷലൈംഗികത എന്ന വിഷയവും പ്രതിപാദിക്കുന്ന രചന.






Reviews
There are no reviews yet.