നാരകം
₹230.00 ₹195.00
15% off
In stock
₹230.00 ₹195.00
15% off
In stock
കേരളത്തിന്റെ പ്രവാസചരിത്രമാരംഭിക്കുന്ന അറുപതുകളില്‍ മദ്ധ്യതിരുവിതാംകൂറിലെ ഒരു കുഗ്രാമത്തില്‍നിന്നും പള്ളിയുടെ സഹായത്തോടെ നഴ്സിങ് പഠനത്തിനായി ജര്‍മനിയിലെത്തി, ശേഷം ജോലിയുമായി അവിടെത്തന്നെ തുടരേണ്ടിവന്ന ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന അവിചാരിതസംഭവങ്ങളുടെയും അപ്രതീക്ഷിത ദുരന്തങ്ങളുടെയും കഥ. കുടുംബത്തെ കരകയറ്റാന്‍ നാടിനെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് ഒറ്റപ്പെടലിന്റെ കയത്തിലേക്ക് എടുത്തുചാടിയവളെ വെറും കറവപ്പശുവായി മാത്രം കണ്ട ഉറ്റവരും, ജീവനോളം വിശ്വസിച്ചിട്ടും ചേര്‍ത്തുപിടിക്കാതെ വിധിക്ക് എറിഞ്ഞുകൊടുത്ത ആത്മമിത്രവുമടക്കമുള്ളവര്‍ മുറിവേല്‍പ്പിച്ച, തുടര്‍ച്ചയായി വഞ്ചിക്കപ്പെട്ട ജീവിതത്തിന്റെ ആത്മവ്യഥകള്‍.
യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍, പത്രപ്രവര്ത്തകന്. വയലിലെ പൂവ് പോലെ, സന്ധ്യയില്‍ കരച്ചില് വന്ന് രാപാര്‍ക്കുന്നു എന്നീ നോവലുകളും ഫ്ളോറിഡയിലെ ചെത്തുകാരന് ഉള്‍പ്പെടെ എട്ട് കഥാസമാഹാരങ്ങളും. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, ചെറുകഥയ്ക്കുള്ള എസ്.കെ. പൊറ്റെക്കാട്ട് സ്മാരക അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഷീനാ ഈപ്പന്.