നാലഞ്ചു ചെറുപ്പക്കാര്‍
₹170.00 ₹153.00 10% off
Out of stock
Get an alert when the product is in stock:
ജി.ആർ. ഇന്ദുഗോപൻ
‘വിലായത്ത് ബുദ്ധ’യ്ക്കുശേഷമുള്ള ഏറ്റവും പുതിയ നോവല്‍.
കൊല്ലം കടപ്പുറം. സ്റ്റെഫിയുടെ വിവാഹം. പൊന്നു തികയുന്നില്ല. മുൻകൂർ സ്വർണവുമായി ജ്വല്ലറിയുടെ പ്രതിനിധി അജേഷ് എത്തുന്നു. തലേന്നത്തെ പിരിവ് മോശമാകുന്നു. പന്ത്രണ്ടു പവന്റെ സ്വർണം തിരിച്ചുകൊടുക്കാനുണ്ട്. കൊടുക്കാതെ പെണ്ണ് മണിയറയിൽ കയറി കതക ടയ്ക്കുന്നു. പിറ്റേന്നു പൊന്നുമായി ഭർത്താവിന്റെ നാട്ടിലേക്കു സ്ഥലംവിടുന്നു. വാശിക്കാരനായ അജേഷ് അവർക്കു പിന്നാലെ ചെല്ലുന്നു. പോരാട്ടം തുടങ്ങുകയാണ്.
ദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാന സാമർഥ്യം. വായനക്കാരുടെ തീർപ്പുകൾക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് ‘നാലഞ്ചു ചെറുപ്പക്കാരു’ടെ രസച്ചരട്. ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയിൽ നിന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേക്കു വായനക്കാരെ ക്ഷണിക്കുന്നു, ഈ കൃതി.
– മനീഷ് നാരായണൻ
ഖണ്ഡശഃ പ്രസിദ്ധീകരിച്ച ‘സ്വർണം’ എന്ന നോവലിന്റെ വിപുലീകരിച്ച രൂപം.