- You cannot add "Pavanaparvvam" to the cart because the product is out of stock.
മുത്തശ്ശിമാരുടെ രാത്രി
₹140.00 ₹119.00 15% off
In stock
എം.ടി. വാസുദേവന്‍ നായര്‍
ജീവിതത്തെ ആസകലം വാരിപ്പുണരുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പിന്നിട്ട വഴികളും ഹൃദയത്തില്‍ പാര്‍പ്പുറപ്പിച്ച മനുഷ്യരും മനസ്സില്‍ ആഞ്ഞു കൊത്തിയ അനുഭവങ്ങളും ചേതോഹരമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിടര്ന്നുനില്ക്കുന്നു.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്, തിരക്കഥാകൃത്ത്, സംവിധായകന്, ജ്ഞാനപീഠ പുരസ്കാര ജേതാവ്. 2005ല്‍ പത്മഭൂഷണ്‍. ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായിരുന്നു. കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. നാലുകെട്ട്, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡ്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് അവാര്‍ഡ്. നിര്‍മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് പലതവണ അര്‍ഹനായി. മാതൃഭൂമി സാഹിത്യപുരസ്കാരവും ചലച്ചിത്രസപര്യാപുരസ്കാരവും ലഭിച്ചു. മഞ്ഞ്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി. മുഹമ്മദിനോടൊപ്പം), വാരാണസി (നോവലുകള്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, വാനപ്രസ്ഥം (കഥകള്‍), ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണംമാതൃഭൂമി ബുക്സ്), മനുഷ്യര്‍ നിഴലുകള്‍ (മറുനാടന്‍ ചിത്രങ്ങള്‍മാതൃഭൂമി ബുക്സ്), എം.ടി.യുടെ അഞ്ച് തിരക്കഥകള്‍ (മാതൃഭൂമി ബുക്സ്) എന്നിവ മറ്റു പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍.